കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ എം എ റഹ്‌മാന് അഭിനന്ദനങ്ങളുമായി കെ ഇ എ – കുവൈത്ത്

0
25

കുവൈത്ത് സിറ്റി : സമഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ട പ്രൊഫ. എം.എ റഹ്‌മാന്
കാസറഗോഡ് എക്സ്പാട്രിയെറ്റ്സ് അസോസിയേഷൻ (കെ ഇ എ ) കുവൈറ്റിന്റെ അഭിനന്ദനങ്ങൾ.

കഥാകൃത്ത്, ചിത്രകാരന്‍, ഫോട്ടോഗ്രാഫര്‍, ചലച്ചിത്ര സംവിധായകന്‍ തുടങ്ങിയ നിലകളില്‍ തിളങ്ങിനില്‍ക്കുന്ന എം.എ റഹ്‌മാന് ‘ബഷീര്‍ ദ മാന്‍’ എന്ന ഡോക്യുമെന്ററിക്ക് 1987- ലെ ദേശീയ അവാര്‍ഡ്, കേരള സംസ്ഥാന അവാര്‍ഡ്, ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്,
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ അനാവരണം ചെയ്യുന്ന ‘ഓരോ ജീവനും വിലപ്പെട്ടതാണ്’ എന്ന പുസ്തകത്തിന് 2016ലെ ഓടക്കുഴൽ അവാർഡ്‌ തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ എം എ റഹ്‌മാനെ തേടി എത്തിയിരുന്നു.

എൻഡോസൾഫാൻ എന്ന മഹാമാരിയുടെ തീരാത്ത ദുരിതം പേറുന്ന കാസർകോടൻ ജനതയുടെ വിലാപവും വേദനയുമാണ് ഓരോ ജീവനും വിലപ്പെട്ടതാണ് എന്ന കൃതിയിൽ റഹ്മാൻ പറഞ്ഞത് എൻഡോസൾഫാൻ ദുരന്തബാധിതർക്കായുള്ള പോരാട്ടത്തിലെ എഴുത്തു സാന്നിദ്ധ്യമായിരുന്നു അദ്ദേഹം.

പ്രൊഫ. എം.എ റഹ്‌മാന് അഭിനന്ദനങ്ങൾ നേരുന്നതായി കെ ഇ എ ഭാരവാഹികൾ അറിയിച്ചു.