കെ ഇ എ ഫർവാനിയ ഏരിയ കമ്മിറ്റി പുനസംഘടിപ്പിച്ചു.

0
25

കുവൈത്ത്: കാസർഗോഡ് എക്സ്പാർട്ടിയേറ്റ് അസോസിയേഷൻ(കെ ഇ എ ) കുവൈത്ത് ഫർവാനിയ ഏരിയ കമ്മിറ്റി പുനർസംഘടപ്പിച്ചു.

ഫർവാനിയ ബദർ അൽ സമ ക്ലിനിക് ഹാളിൽ വെച്ചു കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ KEA കേന്ദ്ര പ്രധാന ഭാരവാഹികളെയും, ഏരിയ സജീവ പ്രവർത്തകരെയും മാത്രം ഉൾപ്പെടുത്തി കൊണ്ട് നടന്ന യോഗത്തിൽ പ്രസിഡന്റ് ആയി ഇക്ബാൽ പെരുമ്പട്ട , ജനറൽ സെക്രട്ടറി അനിൽ ചീമേനി, ട്രഷറർ അസർ കുമ്പള, ഓർഗനസിംഗ് സെക്രട്ടറി ഷുഹൈബ് ഷെയ്ഖ് എന്നിവരെ ഉൾപ്പെടുത്തിയ പാനൽ നിർദേശിക്കുകയും , KEA പാട്രൺ സത്താർ കുന്നിൽ , ജനറൽ സെക്രട്ടറി നളിനക്ഷൻ ഒളവറ, ട്രഷറർ CH മുഹമ്മദ് കുഞ്ഞി, ഓർഗനൈസിങ് സെക്രട്ടറി സുധൻ ആവിക്കര, ഏരിയ കോർഡിനേറ്റർ അസിസ് തളങ്കര എന്നിവരുടെ സാന്നിധ്യത്തിൽ യോഗം ഒന്നടങ്കം അംഗീകരിക്കയുമുണ്ടായി.

യോഗത്തിൽ ജലീൽ ആരിക്കാടി, ഏരിയ അഡ്വൈസറി മെമ്പർ സുരേഷ് കൊളവയൽ, എക്സിക്യൂട്ടീവ് മെമ്പർ മാരായ റിഫായി പേരോൽ, ജിഫ്രി മറ്റു സജീവ പ്രവർത്തകരും സംബന്ധിച്ചു.