കുവൈറ്റ് സിറ്റി: കുവൈറ്റിലെ കാസറഗോഡ് ജില്ലക്കാരുടെ പൊതുവേദിയായ കാസറഗോഡ് എക്സ്പാട്രിയറ്റ് അസോസിയേഷൻ (കെ ഇ എ) കുവൈത്തിന്റെ പതിനേഴാം വാർഷികാഘോഷം “ബദർ അൽ സമാ കാസർകോട് ഉത്സവ് 2021” ഓൺലൈനിലൂടെ ഇന്ത്യൻ അംബാസഡർ ബഹു: ശ്രീ സിബി ജോർജ് ഉദ്ഘാടനം ചെയ്തു.
മഹാമാരിയുടെ കാലം പതുക്കെ ഒഴിയുകയാണെന്നും, കുവൈറ്റും സാധാരണ ജീവിതത്തിലേക്ക് അടുക്കുകയാണ് , ഈ അവസരത്തിലാണ് നമ്മൾ
ഇന്ത്യ കുവൈറ്റ് ബന്ധത്തിന്റെ അറു പതാം വാർഷികം ആഘോഷിക്കുന്നത്
കുവൈറ്റ് ഗവർമെന്റിനോട് ചേർന്ന്കൊണ്ടും കുവൈറ്റിലെ അസോസിയേഷനുകളും ചേർന്ന് കൊണ്ട് ധാരാളം പരിപടികൾ നടത്തുമെന്നും അംബാസ്സഡർ ഉദ്ഘാടന പ്രസംഗത്തിൽ പറയുകയുണ്ടായി.
കെ ഇ എ പ്രസിഡന്റ് പി എ നാസർ അദ്ധ്യക്ഷത വഹിച്ചു. ചീഫ് പാട്രേൺ സത്താർ കുന്നിൽ, ചെയർമാൻ ഖലീൽ അടൂർ, വൈസ് ചെയർമാൻ അഷ്‌റഫ് അയൂർ, ജനറൽ സെക്രട്ടറി സുധൻ ആവികര, ട്രഷറർ സിഎച്ച് മുഹമ്മദ് കുഞ്ഞി, സ്പോൺസർമാരായ അബ്ദുൽ റസാഖ് (ബദർ അൽ സമ) നിസാർ മയ്യളം (അരീജ് അൽ ഹുദ)
ശഫാസ് അഹ്‌മദ് (ലൂലൂ എക്സ്ചേഞ്ച്) അഡ്വൈസർ അംഗങ്ങളായ സലാം കളനാട്, രാമകൃഷ്ണൻ കള്ളാർ, ഹമീദ് മധൂർ, വൈസ് പ്രസിഡന്റ് നാസർ ചുള്ളിക്കര, പോഗ്രാം ജോൺ കൺവീനർ ഹനീഫ് പാലായി തുടങ്ങിയവർ സംസാരിച്ചു.
പ്രോഗ്രാം ജനറൽ കൺവീനർ അബ്ദുള്ള കടവത്ത് സ്വാഗതവും, ചീഫ് കോഡിനേറ്റർ അസീസ് തളങ്കര നന്ദിയും പറഞ്ഞു