കാസർഗോഡ് എക്സ് പാട്രീയേറ്റ്സ് അസോസിയേഷൻ (KEA കുവൈത്ത്) മെമ്പർമാരുടെ ടെ ID കാർഡ് പ്രകാശനം ചെയ്തു.

0
15

കുവൈത്ത് സിറ്റി: കുവൈത്തിലെ ബദർ അൽ സമാമെഡിക്കൽ സെന്റർ സ്പോൺസർ ചെയ്യുന്ന KEA അംഗങ്ങളുടെ 2021-22 വർഷത്തേക്കുള്ള അംഗത്വ കാർഡ് ബദർ അൽ സമാ മെഡിക്കൽ സെന്ററിൽ നടന്ന ചടങ്ങിൽ ബദർ അൽസമഫർവാനിയ ബ്രാഞ്ച് മാനേജർ അബ്ദുൾ റസാക്ക്, അഷറഫ് അയ്യൂർ, പ്രീമ എന്നിവർ ചേർന്ന് KEAപ്രസിഡൻ്റ് സത്താർ കുന്നിന് ID കാർഡ് നൽകി പ്രകാശനം ചെയ്തു.
ഈ കാർഡ് ഉപയോഗിച്ച് KEA അംഗങ്ങൾക്ക് ഡോക്ടർ കൺസൾട്ടേഷനുകൾ, എക്‌സ്‌റേകൾ, ലബോറട്ടറി, ഫാർമസി എന്നിവയുൾപ്പെടെ എല്ലാ വകുപ്പുകളിലും വിവിധ ആനുകൂല്യങ്ങൾ ലഭിക്കും. KEA ചെയർമാൻ ഖലീൽ അടൂർ, പാട്രൺ മുഹമ്മൂദ് അപ്സര, മുനവീർ മുഹമ്മദ്, ഹമീദ് മധൂർ, രാമകൃഷ്ണൻ കള്ളാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. യോഗത്തിൽ നളിനാക്ഷൻ സ്വാഗതം പറഞ്ഞു