കുവൈത്ത്: കാസറഗോഡ് ജില്ലാ അസോസിയേഷൻ (കെ ഇ എ) കുവൈറ്റ് ഓക്സിജൻ സിലിണ്ടറുകൾ കൈമാറി
കാസർഗോഡ് ജില്ലാ ഹോസ്പിറ്റൽ കാഞ്ഞങ്ങാട് വെച്ച് നടന്ന ചടങ്ങിൽ കാസർഗോഡ് എക്സ്പാട്രിയേറ്റ്സ് അസോസിയേഷൻ കെ ഇ എ കുവൈറ്റ് ഒക്സിജൻ സിലിണ്ടറുകൾ കൈമാറി
കെ ഇ എ പ്രസിഡന്റ് പി എ നാസറിന്റെ സ്വാഗതത്തോടെ ആരംഭിച്ച പരിപാടി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ അധ്യക്ഷത്ത വഹിച്ചു
ഇ. ചന്ദ്രശേഖരന്‍ എം എല്‍ എ പരിപാടി ഉൽഘടനം ചയ്തു
ഓക്സിജന്‍ സിലിണ്ടറുകള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ കെ ആര്‍.രാജനും
ജില്ലാ ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ പ്രകാശ് കെ വി യും കെ ഇ എ ഭാരവാഹികളിൽ നിന്നും ഏറ്റുവാങ്ങി.
കാസറഗോഡ് ജില്ലാ അസോസിയേഷന്റെ എല്ലാ ഏരിയ കമ്മിറ്റികളുടെയും, ഗ്ലോബൽ ഇന്റർ നാഷണൽ കമ്പനിയുടെയും സഹകരത്തോട് കൂടിയാണ് ഒക്സിജൻ സിലിണ്ടറുകൾ സംഘടിപ്പിച്ചത്.
കെ ഇ എ സംഘടനയെ കുറിച്ച് മുൻ ജനറൽ സെക്രട്ടറി സലാം കലനാട് സംസാരിച്ചു. സാമൂഹിക പ്രവർത്തകൻ എ ഹമീദാജി , കെ ഇ എ അംഗങ്ങളായ എസ് എം ഹമീദ് , സാജു പള്ളിപ്പുഴ, ഇദ്ധീൻ തോട്ടി, അഷ്‌റഫ് കളത്തിൽ എന്നിവർ പങ്കെടുത്തു