കെ ഇ എ അബ്ബാസിയ ഏരിയ ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു.

0
27

കുവൈത്ത് സിറ്റി : കാസർഗോഡ് എക്സ്പാട്രിയേറ്റ്സ് അസോസിയേഷ(കെ ഇ എ)കുവൈത്ത് അബ്ബാസിയ ഏരിയ മെമ്പർമാർക്കായി സൂമിൽ  ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു.

അബാസിയ ഏരിയ ജനറൽ സെക്രട്ടറി സുമേഷ് രാജ് സ്വാഗതം പറഞ്ഞു, ഏരിയ പ്രസിഡന്റ്‌ ഹനീഫ് പാലായി അധ്യക്ഷതാ വഹിച്ചു,കെ ഇ എ ആക്ടിങ് പ്രസിഡന്റ്‌ നാസർ ചുള്ളിക്കര ഉത്ഘാടനം നിർവഹിച്ചു.കെ ഇ എ ആക്ടിങ് ജനറൽസെക്രട്ടറി സുധൻ ആവിക്കര, അഡ്വൈസറി മെമ്പർ രാമകൃഷ്ണൻ കള്ളാർ, ജോയിന്റ് സെക്രട്ടറി ശ്രീനിവാസൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.മെമ്പർ മാരുടെ സംഘടനപരമായ സംശയങ്ങൾക്ക്കെ ഇ എ ചീഫ് പാട്രൻ സത്താർ കുന്നിൽ, വിസസംബന്ധമായ സംശയങ്ങൾക്ക് കെ ഇ എ ട്രഷറർ മുഹമ്മദ്‌ കുഞ്ഞി C.H, ആരോഗ്യപരമായ സംശയങ്ങൾക്ക്‌ സലാം കളനാട് എന്നിവർ മറുപടി നൽകി കൂടാതെ മറ്റ് കെ ഇ എ ഭാരവാഹികൾ കൂടി പങ്കെടുത്തു .ഏരിയ ട്രഷറർ ധനഞ്ജയൻ നന്ദിയും പറഞ്ഞു.