കുവൈത്ത് സിറ്റി : കാസറഗോഡ് എക്‌സ്പാട്രിയേറ്റ് അസോസിയേഷൻ കുവൈത്ത് റിഗ്ഗായ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, “കാസറഗോഡ് ഉത്സവം 2021” ന്റെ പ്രചരണാർത്ഥം സെപ്‌തംബർ പതിനേഴ് വെള്ളിയാഴ്ച റിഗ്ഗായ് ഫുട്ബോൾ ഗ്രൗണ്ടിൽ നടത്തുന്ന പെനാൽട്ടി ഷൂട്ടൗട്ട് മത്സരത്തിന്റെ പോസ്റ്റർ, മുഖ്യസ്പോൺസർ ഫർവ്വാനിയ ബദർ അൽ സമാ മെഡിക്കൽ സെട്രൽ ജനറൽ മാനേജർ അബ്ദുറസ്സാക്ക് കൺവീനർ അബ്ദുൽ റാസ്സിക്കിന് നൽകി പ്രകാശനം ചെയ്തു.
വിവിധ ഏരിയകളിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട പതിനാറോളം ടീമുകൾ മത്സരിക്കും.
പ്രസിഡണ്ട് റഹീം അരിക്കാടിയുടെ അധ്യക്ഷതയിൽ കെ ഇ എ അഡ്വൈസറി ബോർഡ് അംഗം ഹമീദ് മധൂർ ഉത്ഘാടനം ചെയ്തു. അബ്ദുള്ള കടവത്ത് സ്വാഗത്വും സിദ്ദ്ഖ് ഷർഖി നന്ദിയും പറഞ്ഞു.