കെ ഇ എ റിഗ്ഗായ്‌ ഷൂട്ടൗട്ടിൽ ഫർവ്വാനിയ ജേതാക്കൾ

0
33

കുവൈത്ത്‌ : കാസറഗോഡ്
എക്സ്പാട്ട്രിയേറ്റ്സ് അസോസിയേഷൻ (കെ ഇ എ) കുവൈറ്റ്‌ റിഗ്ഗായ്‌ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ “കാസറഗോഡ്‌ ഉത്സവ്‌ 2021” ന്റെ പ്രചരണാർത്ഥം ബദർ അൽ സമ മെഡിക്കൽ സെന്റർ ഫർവ്വാനിയയുടെ സ്പോൺസർഷിപ്പിൽ റിഗ്ഗായ്‌ ഫുഡ്ബോൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച പെനാൽട്ടി ഷൂട്ടൗട്ട്‌ മത്സരത്തിൽ ഫർവ്വാനിയ്‌ ബി ടീം വിന്നറും എ ടീം റണ്ണേഴ്സുമായി.

രാവിലെ ഏരിയാ ജന.സെക്രട്ടറി അബ്ദുള്ള കടവത്തിന്റെ സ്വാഗതത്തോടെ നടന്ന ഉദ്ഘാടന സെക്ഷൻ അഡ്വൈസറി മെമ്പർ ഹമീദ്‌ മധൂരിന്റെ അധ്യക്ഷതയിൽ കെ ഇ എ ചെയർമ്മാൻ ഖലീൽ അഡൂർ ഉത്ഘാടനം ചെയ്തു.

അഡ്വൈസറി ബോർഡ്‌ അംഗളായ മുഹമ്മദ്‌ മുനവ്വർ, സലാം കളനാട്‌ ഏരിയാ ഭാരവാഹികളായ റഹീം ചെർക്കള, ഉനൈസ്‌ തായൽ, വിനോദ്‌, ഉസാമത്ത്‌ സംസാരിച്ചു.

വിവിധ ഏരിയയിൽ നിന്നും പതിനാല് ടീമുകൾ മത്സരിച്ചതിൽ വെച്ച്‌ ഏറ്റവും നല്ല ഷൂട്ടറായി ഫർവ്വാനിയ എയുടെ മുസ്തഫയേയും ഏറ്റവും നല്ല ഗോളിയായി ഫർവ്വാനിയ ബിയുടെ അബ്ദു റഹ്മാനേയും തെരെഞ്ഞടുത്തു.
ഫൈനൽ മത്സരത്തിൽ പാട്രൺ മഹമൂദ്‌ അപ്സരയുടെ നേത്യത്വത്തിൽ കളിക്കരുമായി പരിചയപ്പെട്ടു.

സമാപന യോഗം പ്രസിഡണ്ട്‌ റഹീം ആരിക്കാടിയുടെ അധ്യക്ഷതയിൽ കേന്ദ്ര ആക്ടിംങ്ങ്‌ പ്രസിഡണ്ട്‌ നാസർ ചുള്ളിക്കര ഉത്ഘാടനം ചെയ്തു. ബദർ അൽ സമ സ്പോണസർ ചെയ്ത വിന്നേഴ്സിനും റണ്ണേഴ്സിനുമുള്ള ട്രോഫിയും ക്യാഷ്‌ പ്രൈസ്സും ഏറ്റവും നല്ല ഗോളി, ഷൂട്ടർ എന്നിവർക്ക്‌ അപ്സര ടെക്സ്റ്റയിൽസ്‌ അബ്ബാസിയയുടെ ക്യാഷ്‌ അവാർഡും ഏറ്റവും നല്ല ടീമിന് കേന്ദ്ര ട്രഷറർ സി എച്ച്‌ മുഹമ്മദ്‌ കുഞ്ഞി സ്പോൺസർ ചെയ്ത ഉപഹാരവും ചീഫ്‌ പാട്രൺ സത്താർ കുന്നിൽ, ജന. സെക്രട്ടറി സുധൻ ആവിക്കര, ടഷറർ സിഎച്ച്‌ മുഹമ്മദ്‌ കുഞ്ഞി, ചീഫ്‌ കോഡിനേറ്റർ അസീസ്‌ തളങ്കര, അഡ്വൈസറി ബോർഡ്‌ അംഗം രാമക്യഷണൻ കള്ളാർ കേന്ദ്ര സെക്രട്ടറി സത്താർ കൊളവയൽ വിതരണം ചെയ്തു.

യാദവ്‌ ഹോസ്ദുർഗ്ഗ്‌, ജലീൽ ആരിക്കാടി, കബീർ മഞ്ഞംപാറ, ഹസ്സൻ ബല്ല, ഹനീഫ്‌ പാലായി, ഇക്ബാൽ പെരുമ്പട്ട, കാദർ കടവത്ത്‌, നവാസ്‌ പള്ളിക്കാൽ ആശംസ പ്രസംഗം നടത്തി.

കൺവീനർ അബ്ദുൽ റാസിക്ക് സ്വാഗതവും സിദ്ദീക്ക്‌ ശർക്കി നദിയും പറഞ്ഞു.