കാസര്‍കോട്: കുവൈത്തിലെ കാസര്‍കോട് ജില്ലക്കാരുടെ പൊതു വേദിയായ കാസര്‍കോട് എക്‌സ്പാട്രിയേറ്റ്സ് അസോസിയേഷന്റെ അംഗങ്ങളുടെ കുട്ടികൾക്കായി ഏർപ്പെടുത്തിയ അഞ്ചാമത് വിദ്യാഭ്യാസ അവാര്‍ഡ് ദാന ചടങ്ങ് ഡിസംബർ 26ന് കാസറഗോഡ് പുതിയ ബസ് സ്റ്റാന്റ് പരിസരത്തുള്ള ക്യാപിറ്റല്‍ ഇന്നിന്‍ സംഘടിപ്പിച്ചു.
പ്രസ്തുത പരിപാടിയിൽ കാസറഗോഡ് മുതൽ തൃക്കരിപ്പൂർ വരെയുള്ള കുട്ടികൾ പങ്കെടുത്തത് വത്യസ്തത കൊണ്ട് ശ്രദ്ധേയമായി.
പ്രോഗ്രാം കൺവീനർ അഷ്‌റഫ് തൃക്കരിപ്പൂറിന്റെ സ്വാഗതത്തോട് കൂടി ആരംഭിച്ച പരിപാടിയിൽ KEA കേന്ദ്ര ജനറൽ സെക്രട്ടറി സലാം കളനാട് അധ്യക്ഷത വഹിച്ചു. കാസറഗോഡ് MLA എൻ എ നെല്ലിക്കുന്ന് പരിപാടി ഉൽഘടനം ചെയ്തു.
പ്രശസ്ത എഴുത്തുകാരൻ ഡോക്ടർ സന്തോഷ് പനയാൽ മുഖ്യ പ്രഭാഷണം നടത്തി.
KEA കുവൈറ്റ് നാലാമത് കമ്മ്യൂണിറ്റി അവാർഡ് ജേതാവ് യഹിയ തളങ്കര ആശംസകളർപ്പിച്ചു.
മുഖ്യാതിധി ഡോക്ടർ സന്തോഷ് പനയാലിന്റെ എഴുത്തുക്കളെക്കുറിച്ച് KEA കേന്ദ്ര വൈസ് പ്രസിഡന്റ് കബീർ തളങ്കര സദസ്സിന് പരിചയപ്പെടുത്തി. 5 വർഷവും തുടർച്ചയായി വിദ്യാഭ്യാസ അവാർഡ് കമ്മിറ്റി കൺവീണറായി തിരഞ്ഞെടുക്കപ്പെട്ട മുനീർ കുണിയയെ യോഗത്തിൽ പ്രത്യേകമായി അഭിന്ദിക്കുകയുണ്ടായി.
തുടർന്ന് SSLC, +2, സി ബി എസ് സി പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ KEA അംഗങ്ങളുടെ കുട്ടികളെ ആദരിച്ചു. ഏറ്റവും കൂടുതൽ മാർക്ക് നേടി ഉന്നത വിജയം കരസ്തമാക്കിയ വിസ്മയ ബാലകൃഷ്ണന് മുൻ ചെയർമാൻ എഞ്ചിനീയർ അബൂബക്കാരിന്റെ പ്രത്യേക പുരസ്‌കാരം അടക്കം പതിനായിരം രൂപയും മോമെന്റൊയും നൽകി ആദരിക്കുകയുണ്ടായി
ഓരോ വിഭാഗത്തിലും ഒന്നും രണ്ടും മുന്നും സ്ഥാനക്കാർക്ക് 5000, 3000,2000 രൂപ വീതമുള്ള ക്യാഷ് പ്രൈസും മോമെന്റൊയും നൽകുകയുണ്ടായി.
അകാലത്തിൽ ചരമമടഞ്ഞ കാസറഗോഡ് അസോസിയേഷൻ കുവൈറ്റ് മെമ്പർ ഭാസ്കരനുള്ള എഫ് ബി എസ് ഫണ്ട് മീഡിയ കൺവീനർ സമീയുള്ള കെ വി അദ്ദേഹത്തിന്റെ കുടുംബത്തിന് ചടങ്ങിൽ വെച്ച് കൈമാറി.
KEA നേതാക്കളായ എൻജിനീയർ അബൂബക്കർ, ഹസ്സൻ മാങ്ങാട്, മിയാദ് തളങ്കര, സദൻ നീലേശ്വരം , പി പി ഇബ്രാഹിം , സനൂപ് , കെ പി ബാലൻ , എ കെ ബാലൻ , ഹമീദ് എസ് എം , സാജു പള്ളിപ്പുഴ , ജാഫർ ജഹ്റ , സുനിൽ മാണിക്കോത്ത് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
പരിപാടിയുടെ ജോയിന്റ് കൺവീനർ നവാസ് തളങ്കര നന്ദി പ്രകാശിപ്പിച്ചു.
ഒന്നും, രണ്ടും, മൂന്നും, സ്ഥാനക്കാരായ വിദ്യാർത്ഥികൾക്കുള്ള ക്യാഷ് അവാർഡ് അബ്ബാസിയ , സിറ്റി, ഫഹാഹീൽ , ഫർവാനിയ ,ഖൈത്താൻ , റിഗ്ഗയ് , സാൽമിയ എന്നീ ഏരിയ കമ്മിറ്റികളാണ് സ്പോണ്സർ ചെയ്തത്.
വ്യക്തിഗതമായി ഒന്നാം സമ്മാന ക്യാഷ് അവാർഡ് ഉദയഭാനു ഫഹാഹീൽ, സലാം കളനാട് എന്നിവരും
രണ്ടാം സമ്മാന ക്യാഷ് അവാർഡ് മണി പുഞ്ചാവി ഖൈത്താൻ , സുരേന്ദ്രൻ മുങ്ങത് , എന്നിവരും
മൂന്നാം സമ്മാന ക്യാഷ് നളിനാക്ഷൻ ഒളവറ , അഷ്‌റഫ് തൃക്കരിപ്പൂർ , കബീർ തളങ്കര എന്നിവരും
ടോപ് സ്ക്കോറർ സ്പെഷ്യൽ ക്യാഷ് അവാർഡ് മുൻ ചെയർമാൻ എൻജി : അബൂബക്കർ എന്നിവരും സ്പോൺസർ ചെയ്യുകയുണ്ടായി.
എല്ലാ വിജയികൾക്കുമുള്ള മൊമെന്റോ കെ ഇ എ ഫഹാഹീൽ ഏരിയ കമ്മിറ്റിയാണ് സ്പോണ്സർ ചെയ്തത്.