കുവൈത്ത്: കാസറഗോഡ് എക്സ്പാട്രിയറ്റ് അസോസിയേഷൻ (കെ ഇ എ) കുവൈത്ത് അബ്ബാസിയ ഏരിയാ കമ്മിറ്റി
ഒക്ടോബർ 21,22 തീയതികളിൽ കബ്ദ് റിസോർട്ടിൽ വെച്ച് “അബ്ബാസിയ ഉത്സവ് 2021” സംഘടിപ്പിച്ചു.
ഒക്ടോബർ 21 ന് രാത്രി 7മണിക്ക് ഉദ്ഘാടന സമ്മേളനം പ്രോഗ്രാം കോഡിനേറ്ററും കെ ഇ എ സെൻട്രൽ കമ്മിറ്റി ജോയിന്റ് സെക്രട്ടറിയുമായ ശ്രീനിവാസൻ എം വി യുടെ അദ്ധ്യക്ഷതയിൽ കെ ഇ എ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് പി എ നാസർ ഉദ്ഘാടനം നിർവഹിച്ചു.
കെ ഇ എ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി സുധൻ ആവിക്കര, ട്രഷറർ സി എച്ച് മുഹമ്മദ് കുഞ്ഞി, വൈസ് പ്രസിഡന്റ് നാസർ ചുള്ളിക്കര തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
കെ ഇ എ ഏരിയ ജനറൽ സെക്രട്ടറി സുമേഷ് രാജ് സ്വാഗതവും പ്രശാന്ത് നെല്ലിക്കാട്ട് നന്ദിയും പറഞ്ഞു.
തുടർന്ന് കെ ഇ എ ബാൻഡ് നടത്തിയ ഗാനമേളയും വിവിധതരം നാടൻ ഗൈമുകളും നടത്തി.
ഒക്ടോബർ 22 ന് ഉച്ചക്ക് നടന്ന സാംസ്‌കാരിക സമ്മേളനം കെ ഇ എ അബ്ബാസിയ ഏരിയ പ്രസിഡന്റ് ഹനീഫ പാലായിയുടെ അദ്ധ്യക്ഷതയിൽ കെ ഇ എ ചീഫ് പാട്രൺ സത്താർ കുന്നിൽ ഉദ്ഘാടനം നിർവഹിച്ചു.
തുടർന്ന് കെ ഇ എ ചെയർമാൻ ഖലീൽ അടൂർ, വൈസ് ചെയർമാൻ അഷ്‌റഫ് അയ്യൂർ, കെ ഇ എ പ്രസിഡന്റ് പി എ നാസർ, ജനറൽ സെക്രട്ടറി സുധൻ ആവിക്കര, ട്രഷറർ സി എച്ച് മുഹമ്മദ് കുഞ്ഞി,
ഉപദേശക സമിതി അംഗങ്ങളായ സലാം കളനാട്, ഹമീദ് മധൂർ, ചീഫ് കോർഡിനേറ്റർ അസീസ് തളങ്കര , കേന്ദ്ര സഹ ഭാരവാഹികൾ, മറ്റു ഏരിയ പ്രതിനിധികൾ ആശംസകൾ അറിയിച്ചു സംസാരിച്ചു. തുടർന്ന് വിപുലമായ ഓണാസദ്യയും, തിരുവാതിര, കൊൽക്കളി, മഞ്ചാടികളി, പകിട കളി, കുട്ടികൾക്കു വേണ്ടി വിവിധ മത്സരങ്ങൾ നടത്തി. തുടർന്ന് വിവിധ മത്സരങ്ങൾകുള്ള സമ്മാനങ്ങളും നടത്തി. പ്രോഗ്രാം കൺവീനർ പുഷ്പരാജൻ ഒ വി സ്വാഗതവും , പ്രോഗ്രാം കോഡിനേറ്റരും ഉപദേശക സമിതി അംഗവുമായ രാമകൃഷ്ണൻ കള്ളാർ നന്ദിയും പറഞ്ഞു.