വന്ദേഭാരത് തിരുവനന്തപുരം മുതൽ കണ്ണൂർ വരെ ട്രയൽ റൺ ആരംഭിച്ചു

0
45

കേരളത്തിൽ വന്ദേഭാരത് ട്രെയിനിന്‍റെ ട്രയൽ റൺ ആരംഭിച്ചു. രാവിലെ 5.10നാണ് ട്രെയിൻ പുറപ്പെട്ടത്. തിരുവനന്തപുരത്ത് നിന്ന് കണ്ണൂർവരെയാണ് ട്രയൽ റൺ. ഇതിനായി കൊച്ചുവേളി യാർഡിൽ നിന്ന് ട്രെയിൻ തമ്പാനൂർ റെയിൽവേ സ്റ്റേഷനിലേക്ക് എത്തിക്കുകയായിരുന്നു. ഉന്നത റെയിൽവേ ഉദ്യോ​ഗസ്ഥരും വന്ദേഭാരത് ട്രെയിനിൽ പോകേണ്ട എല്ലാ ജീവനക്കാരും ട്രെയിനിലുണ്ടായിരുന്നു. എറണാകുളത്ത് വെച്ച് ക്രൂ ചേഞ്ച് നടത്തും. രാജ്യത്തെ പതിനാലാമത്തെയും ദക്ഷിണ റെയിൽവേയുടെ മൂന്നാമത്തെയും വന്ദേഭാരത് ട്രെയിനാണു കേരളത്തിനു ലഭിച്ചത്.

25ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിന് മുൻപ് വീണ്ടും ട്രയൽ റൺ നടക്കും. എത്ര വേഗത്തിൽ സഞ്ചരിക്കാൻ കഴിയും എത്തുൾപ്പെടെയുള്ള വിവരങ്ങൾ ഇന്നത്തെ ട്രയൽ റണ്ണോടെ പുറത്ത് വന്നേക്കും. സ്റ്റോപ്പുകളും സമയക്രമവും സംബന്ധിച്ച ഷെഡ്യൂളും ഇന്ന് പുറത്ത് വരാൻ സാധ്യതയുണ്ട്.