കുവൈത്ത് സിറ്റി: മനുഷ്യക്കടത്ത് തടയുന്നതിനും മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിലുമാണ് കുവൈത്തിന്റെ പ്രതിബദ്ധത എന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (പിഎഎം) ഡയറക്ടർ ജനറൽ മുബാറക് അൽ ജാഫൂർ വ്യാഴാഴ്ച പറഞ്ഞു. രാജ്യത്തേക്കുള്ള മനുഷ്യക്കടത്ത് തടയുന്നതിനുള്ള ദേശീയ സമിതി അംഗമാണ് അദ്ദേഹം.
ദേശീയ റഫറൽ സംവിധാനം അന്തർദേശീയ മാനദണ്ഡങ്ങൾക്കനുസൃതമായി, മനുഷ്യ കടത്ത് ഇരകളെ കണ്ടെത്തുകയും വിഷയത്തിൽ കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാരെ പ്രോസിക്യൂട്ട് ചെയ്യുന്നതിനും ഫലപ്രദമായി പ്രവർത്തിക്കുന്നതായി അദ്ദേഹം പറഞ്ഞു .മനുഷ്യക്കടത്ത് സമാനമായ മറ്റു കുറ്റകൃത്യങ്ങളും തടയുന്നതിനുമായി 2018-ലാണ് കുവൈറ്റ് ഒരു ദേശീയ കമ്മിറ്റി രൂപീകരിച്ചത്.
2013 ലാണ് ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലി ജൂലൈ 30 മനുഷ്യ കടത്തു തടയുന്നതിനുള്ള അന്താരാഷ്ട്ര ദിനമായി പ്രഖ്യാപിച്ച് പ്രമേയം പാസാക്കിയത്, ഈ ആഗോള കുറ്റകൃത്യം തടയാൻ യോജിച്ച ശ്രമങ്ങൾക്കായി ലോകരാജ്യങ്ങളോട് ആവശ്യപ്പെട്ടതും.