കെഫാക് ഇന്നോവറ്റിവ് സോക്കർ ലീഗ് പുരോഗമിക്കുന്നു, ഷാനുവിന് സീസണിലെ ആദ്യ ഹാട്രിക്ക്.

0
27

ഇന്നോവേറേറ്റിവ് എഫ് സി , മാക് കുവൈറ്റ് , ബ്ലാസ്‌റ്റേഴ്‌സ് എഫ് സി ടീമുകൾക്ക് ജയം

കുവൈറ്റ് : കെഫാക് ഇന്നോവറ്റിവ് സോക്കർ & മാസ്റ്റേഴ്സ് ലീഗ് സീസൺ 2023-24 സോക്കർ ലീഗിലെ ഗ്രൂപ്പ്‌ എ യിലെ ഇന്നലെ നടന്ന മത്സരങ്ങളിൽ ഇന്നോവേറേറ്റിവ് എഫ് സി , മാക് കുവൈറ്റ് , ബ്ലാസ്‌റ്റേഴ്‌സ് എസ് സി , എഫ് സി ടീമുകൾക്ക് ജയം.ചാമ്പ്യൻസ് എഫ് സി സ്പാർക്സ് എഫ് സി ടീമുകൾ തമ്മിലുള്ള മത്സരം സമനിലയിലായി . ഇന്നലെ മിശ്രിഫിലെ പബ്ലിക് അതോറിറ്റി യൂത്ത് സ്പോർട്സ് ഗ്രൗണ്ടിൽ നടന്ന ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തിൽ ചാമ്പ്യൻസ് എഫ് സിയും സ്പാർക്സ് എഫ് സിയും ഓരോ ഗോളുകളടിച്ചു സമനിലയിൽ പിരിഞ്ഞു . സ്പാർക്സ് എഫ് സിക്ക് വേണ്ടി നാശിദും ചാംപ്യൻസിനു വേണ്ടി കിഷോറും ഗോളുകൾ നേടി . രണ്ടാം മത്സരത്തിൽ നിലവിലെ ലീഗ് ചാമ്പ്യന്മാരായ ഇന്നോവേറ്റിവ് എഫ് സി എതിരില്ലാത്ത നാല് ഗോളുകൾക്ക് സി എഫ് സി സാൽമിയയെ പരാജയപ്പെടുത്തി. ചാമ്പ്യൻമാരുടെ കളി കെട്ടഴിച്ച ഇന്നോവേറ്റിവ് എഫ് സിക്ക് വേണ്ടി ഷാനു സീസണിലെ ആദ്യ ഹാട്രിക് ഗോൾ വർഷം നടത്തി നിധിൻ ആണ് മറ്റൊരു ഗോൾ നേടിയത് .മൂന്നാം മത്സരത്തിൽ മാക് കുവൈറ്റ് ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കു ഫഹാഹീൽ ബ്രദേഴ്സിനെ പരാജയപ്പെടുത്തി തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കി . മാക് കുവൈറ്റിന് വേണ്ടി കൃഷ്ണ ചന്ദ്രൻ , ആദർശ് എന്നിവർ ഓരോ ഗോളുകൾ നേടി .ഗ്രീൻ പേപ്പർ റെസ്റ്റോറന്റ് മാനേജിങ് പാർട്ടണർ അസ്‌ലം മുഖ്യ അതിഥി ആയിരുന്നു . ഗാലറിയെ ആവേശത്തിലാഴ്ത്തിയ അവസാന മത്സരത്തിൽ പൊരുതി കളിച്ച സെഗുറോ കേരളാ ചാലഞ്ചേഴ്‌സ്‌ എഫ് സിയെ ഒരു ഗോളിന് ബ്ലാസ്‌റ്റേഴ്‌സ് എഫ് സി പരാജയപ്പെടുത്തി . ഷമീർ ആണ് ബ്ലാസ്‌റ്റേഴ്‌സ് എഫ് സി യുടെ വിജയ ഗോൾ നേടിയത് . മത്സരങ്ങളിലെ മികച്ച കളിക്കാരായി സിസിൽ (ചാമ്പ്യൻസ് ‌ എഫ് സി ) ഷാനു (ഇന്നൊവേറ്റീവ് എഫ് സി ) മുഹമ്മദ് അനസ് (മാക് കുവൈറ്റ് ) സനീഷ് കുമാർ (ബ്ലാസ്‌റ്റേഴ്‌സ് എഫ് സി ) എന്നിവരെ തിരഞ്ഞെടുത്തു കെഫാക് ഭാരവാഹികളായ പ്രസിഡന്റ് മൻസൂർ കുന്നത്തേരി , സെക്രട്ടറി ജോസ് കാർമെൻറ് , ഭാരവാഹികളായ ,അബ്ദുൽ റഹിമാൻ , നൗഫൽ എ വി , ഖമരുദ്ധിൻ , അബ്ദുൽ ലത്തീഫ് , ഷനോജ് ഗോപി , സജു , ഷുഹൈബ് , റബീഷ് , ജോർജ്ജ് ജോസഫ് , റിയാസ് ബാബു , നൗഷാദ് കെ സി , നാസർ , റോബർട്ട് ബർണാഡ് , ഹനീഫ, ബിജു എബ്രഹാം എന്നിവർ പെങ്കെടുത്തു . ഗ്രൂപ്പ് എയിലെ മൽസരങ്ങൾ അടുത്ത വെള്ളിയാഴ്ച നടക്കും