കേഫാക്  അന്തർജില്ലാ ഫുട്ബോൾ ടൂർണ്ണമെന്റിൽ കണ്ണൂർ , പാലക്കാട് , മലപ്പുറം ജില്ലാ ടീമുകൾക്ക് ജയം

മാസ്റ്റേഴ്സ് ലീഗില്‍ കണ്ണൂരിനും,മലപ്പുറത്തിനും,പാലക്കാടിനും  സോക്കർ ലീഗില്‍ പാലക്കാടിനും,കണ്ണൂരിനും വിജയംകുവൈറ്റ് സിറ്റി : കെഫാക് അന്തർജില്ലാ ഫുട്ബോൾ ടൂർണ്ണമെന്റിൽ ഫോക് കണ്ണൂർ , എംഫാക് മലപ്പുറം  , പല്‍പക് പാലക്കാട് ടീമുകൾക്ക് ജയം. പഴയ താരങ്ങള്‍ അണിനിരന്ന  മാസ്റ്റേഴ്സ് ലീഗിലെ  ആദ്യമത്സരത്തിൽ ഫോക്ക് കണ്ണൂർ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് എറണാകുളത്തെ പരാജയപ്പെടുത്തി. കണ്ണൂരിന് വേണ്ടി ലത്തീഫ് രണ്ടു ഗോൾ നേടിയപ്പോൾ ഉണ്ണി കൃഷ്ണൻ ഒരു ഗോൾ നേടി . രണ്ടാം മത്സരത്തിൽ കെ ഇ എ കാസർകോടിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി എംഫാക് മലപ്പുറം സെമി സാധ്യത നിലനിർത്തി. മലപ്പുറത്തിന് വേണ്ടി സലീമാണ് ഗോൾനേടിയത് . മൂന്നാം മത്സരത്തിൽ പൽപക്  പാലക്കാട്  നിലവിലെ ചാംപ്യൻമാരായ ട്രാസ്‌ക് തൃശൂരിനെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി. വിജയികള്‍ക്ക് വേണ്ടി  സുനിൽ , അബ്ബാസ്  എന്നിവര്‍  ഗോളുകൾ നേടിയത് .  വാശിയേറിയ  നാലാം മത്സരത്തിൽ കോഴിക്കോടും  തിരുവനന്തപുരവും   ഗോൾരഹിത സമനിലയിൽ പിരിഞ്ഞു .

ജില്ല  സോക്കർ ലീഗിലെ ആദ്യമത്സരത്തിൽ  എറണാകുളം കോഴിക്കോട് ടീമുകൾ ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. രണ്ടാം മത്സരത്തിൽ പല്‍പക് പാലക്കാട് ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് എംഫാക് മലപ്പുറത്തെ പരാജയപ്പെടുത്തി. ജിനീഷ് കുട്ടാപ്പു ആണ് പാലക്കാടിന് വേണ്ടി  ഗോൾ നേടിയത് .മൂന്നാം മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ഫോക്ക് കണ്ണൂർ ഏകപക്ഷീയമായ ഒരു ഗോളിന് ട്രാസ്‌ക് തൃശൂരിനെ പരാജയപ്പെടുത്തി . സുഹൂദാണ് കണ്ണൂറിന് വേണ്ടി വിജയ ഗോൾ നേടിയത് . ആവേശമായ നാലാം മത്സരത്തിൽ തിരുവനന്തപുരം കെ ഇ എ കാസർഗോഡ് മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിച്ചു . മത്സരങ്ങൾ വീക്ഷിക്കാൻ വിവിധ ജില്ലാ അസോസിയേഷൻ പ്രതിനിധികളും നിരവധി ഫുട്ബാള്‍ പ്രേമികളും  മിശ്രിഫിലെ പബ്ലിക് യൂത്ത് സ്റ്റേഡിയത്തിൽ എത്തിയിരുന്നു.