ചിന്നക്കനാലിൽ നിന്നും അരിക്കൊമ്പനുമായുള്ള യാത്ര തുടങ്ങി. അരിക്കൊമ്പനെ പെരിയാർ വന്യജീവിസങ്കേത ത്തിലേക്കാണ് മാറ്റുക. ഇതേത്തുടർന്ന് കുമളിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നാളെ ഏഴുമണി വരെയാണ് നിരോധനാജ്ഞ. ഇന്നു രാവിലെ തുടങ്ങിയ അരിക്കൊമ്പൻ ദൗത്യം വൈകീട്ടോടെയാണ് പൂർത്തിയാക്കാനായത്.
ചിന്നക്കനാലിലെ അക്രമകാരിയായ അരിക്കൊമ്പനെ പിടികൂടിയെങ്കിലും എവിടേക്കാണ് മാറ്റുന്നത് സംബന്ധിച്ച വിവരങ്ങളിൽ വ്യക്തതയുണ്ടായിരുന്നില്ല. ഒൻപതുമണിയോടെ പെരിയാർ വന്യജീവി സങ്കതത്തിൽ എത്തിക്കുമെന്നാണ് പുറത്തുവരുന്ന വിവരം.തെക്കടി മംഗളാദേവി ക്ഷേത്രത്തിലേക്കുള്ള ഗേറ്റിലൂടെയാണ് അരിക്കൊമ്പനെ കൊണ്ടുപോകുന്നത്.