കുവൈറ്റ്‌ എറണാകുളം റെസിഡൻസ് അസോസിയേഷൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു.

ഫഹാഹീൽ : കുവൈറ്റ്‌ എറണാകുളം റെസിഡൻസ് അസോസിയേഷൻ ( കേര ) 13ആം തിയതി വ്യാഴാഴ്ച മംഗഫിലുള്ള കലാസദൻ ഓഡിറ്റോറിയത്തിൽ  ഇഫ്താർ സംഗമം സംഘടിപ്പിച്ചു. പ്രസിഡന്റ്‌ ശ്രീ ബെന്നി കെ ഒ യുടെ അധ്യക്ഷദയിൽ ചേർന്ന സംഗമത്തിൽ ഇഫ്താർ സംഗമ കൺവീനർ ശ്രീ ധനരാജ് സ്വാഗതം പറയുകയും,  അൽ ഹിദായ മദ്രസയുടെ പ്രിൻസിപ്പൽ ശ്രീ ഹാരിസ് മൗലവി മുഖ്യ പ്രഭാഷണം നടത്തി. തുടർന്ന് ശ്രീ മേത്തർ അൽ ആസ്മി (പി. ആർ. ഒ – ഇന്ട്രെക്സ് കുവൈറ്റ്‌), Rev. Fr.എബ്രഹാം. പി. ജെ -(വികാരി സെയിന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച്, അഹമ്മദി), ശ്രീ കാർത്തിക് നാരായണൻ    ( സെക്രട്ടറി എൻ. എസ്. എസ്, കുവൈറ്റ്), ശ്രീ. സെബാസ്റ്റ്യന്‍, ശ്രീ അനില്‍കുമാര്‍, ശ്രീമതി ജിനി ജേക്കബ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. നൂറിലധികം  ആളുകൾ പങ്കെടുത്ത യോഗത്തിൽ ജനറൽ സെക്രട്ടറി ശ്രീ രാജേഷ് മാത്യു നന്ദി പറഞ്ഞു.