ഏഴുദിവസത്തില്‍ താഴെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തുന്ന പ്രവാസികള്‍ക്ക് ക്വാറന്റീന്‍ വേണ്ട

0
15

സംസ്ഥാനത്ത് ഏഴുദിവസത്തില്‍ താഴെ സന്ദര്‍ശനത്തിന് എത്തുന്ന പ്രവാസികള്‍ക്ക് ക്വാറന്റീന്‍ വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. എല്ലാ പ്രവാസികളും കേന്ദ്രനിര്‍ദേശപ്രകാരമുളള പരിശോധനകള്‍ നടത്തണമെന്നും മന്ത്രി നിർദേശിച്ചു.

കേന്ദ്ര മാർഗനിർദേശരേഖയ്ക്ക് അനുസൃതമായി കേരളം ക്വാറന്റീന്‍ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഫെബ്രുവരി ആദ്യ ആഴ്ചയ്ക്കുശേഷം കോവിഡ് വ്യാപനം കുറയുമെന്നാണു കണക്കാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

സംസ്ഥാനത്ത് ഇതിനകം സമൂഹവ്യാപനം നടന്നുകഴിഞ്ഞതായി മന്ത്രി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. നിലവിൽ കേരളത്തിലെ കോവിഡ് വ്യാപനം കുറയുന്നുണ്ടെന്ന് ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.