പേ വിഷബാധയ്‌ക്കെതിരെ കുത്തിവയ്പ് എടുത്ത പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍

0
31

പത്തനംതിട്ട: തെരുവുനായയുടെ കടിയേറ്റതിനെ തുടര്‍ന്നു പേ വിഷബാധയ്‌ക്കെതിരെ കുത്തിവെപ്പെടുത്ത പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍. കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  മൈലപ്ര എസ്എച്ച് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി അഭിരാമി (12) ഇപ്പോൾ വെൻ്റിലേറ്ററിലാണ്. പട്ടിക്കടിയേറ്റ ശേഷം  മൂന്നു കുത്തിവയ്പുകള്‍ എടുത്തിരുന്നു

കഴിഞ്ഞ മാസം പതിനാലാം തീയതിയാണ് അഭിരാമിക്ക് തെരുവുനായയുടെ കടിയേറ്റത്.  .  രണ്ട് കാലിലുമായി ആറിടത്തും  കണ്ണിനോടു ചേര്‍ന്നും കടിയേറ്റു. പാല്‍ വാങ്ങാൻ പോകുന്നതിനിടെ റാന്നി പെരുനാട് കാര്‍മല്‍ എന്‍ജിനീയറിങ് കോളജ് റോഡില്‍ വെച്ചായിരുന്നു  സംഭവം

തുടര്‍ന്ന്, ചികിത്സ തേടിയ അഭിരാമി പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിന്ന് ആദ്യ ഡോസ് വാക്‌സീന്‍ സ്വീകരിച്ചു. രണ്ടാമത്തെയും മൂന്നാമത്തെയും വാക്‌സിന്‍ റാന്നി പെരുനാട് കുടുംബ ആരോഗ്യ കേന്ദ്രത്തില്‍ നിന്നും സ്വീകരിക്കുകയും ചെയ്തു. ഈ മാസം പത്തിനാണ് നാലാമത്തെ വാക്‌സീന്‍ എടുക്കേണ്ടിയിരുന്നത്.