നിയമനത്തിന് പാര്‍ട്ടി പ്രവര്‍ത്തകരുടെ പട്ടിക ചോദിച്ച് ആനാവൂര്‍ നാഗപ്പന് മേയർ ആര്യയുടെ കത്ത്

0
73

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രമായി ബന്ധപ്പെട്ട് പുതിയ വിവാദം. കോര്‍പറേഷനില്‍ താത്ക്കാലിക ഒഴിവുകളിലേക്ക് നിയമനത്തിന് പാര്‍ട്ടി പ്രവര്‍ത്തകരുടെ ലിസ്റ്റ് ചോദിച്ച് സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് മേയർ അയച്ച കത്ത് പുറത്തായി. മേയറുടെ ഔദ്യോഗിക ലെറ്റര്‍പാഡില്‍ ആണ് കത്ത് നൽകിയത്. നഗരസഭ ആരോഗ്യ വിഭാഗത്തിലെ 295 താത്ക്കാലിക തസ്തികകളിലേക്ക് ആണ് സിപിഐഎം പ്രവര്‍ത്തകരെ നിയമിക്കാന്‍ മുന്‍ഗണന പട്ടിക ആവശ്യപ്പെട്ടുകൊണ്ടുള്ള മേയറുടെ ഔദ്യോഗിക കത്ത് പുറത്തുവന്നത്.കത്ത് ചോര്‍ത്തിയത് ആനാവൂരിനെ എതിര്‍ക്കുന്നവരാണെന്നും, അതല്ല ആര്യ രാജേന്ദ്രനോടു വിരോധമുള്ളവരാണെന്നും ആരോപണങ്ങള്‍ ഉയരുന്നുണ്ട്. മേയറുടെ നടപടി സത്യപ്രതിജ്ഞാ ലംഘനമാണെന്ന വിമര്‍ശനമുയരുന്നുണ്ട്.