ചാൻസലർ പദവിയില്‍ നിന്ന് ഗവർണറെ മാറ്റാൻ നിയമ നിർമാണത്തിന് നീക്കം

0
30
arif muhammed khan

ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റാൻ നിയമ നിർമാണത്തിന് സിപിഎം നീക്കം.ചാൻസലർ പദവിയാണ് ഗവർണറുടെ അമിതാധികാര പ്രവണതയ്ക്ക് കരുത്ത് നൽകുന്നതെന്നാണ് സിപിഎം വിലയിരുത്തുന്നത്. ഗവർണറെ ഒഴിവാക്കാനുള്ള നിയമം വേണമെന്ന ആവശ്യം പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉയർന്നിരുന്നു. ബില്ലോ ഓർഡിനൻസോ എന്ന കാര്യം സംസ്ഥാന സമിതിയിലെ ചർച്ചകൾക്കു ശേഷം തീരുമാനിക്കും.

ഇതിനായി ഓർഡിനൻസ് കൊണ്ടുവരാനാണ് ആലോചന. ഓർഡിനൻസിൽ ഗവർണർ ഒപ്പിടില്ലെന്ന തോന്നലുള്ളതിനാൽ ബിൽ കൊണ്ടു വരുന്നതും പരിഗണനയിലുണ്ട്.ഇന്നും നാളെയും നടക്കുന്ന സിപിഎം സംസ്ഥാന കമ്മിറ്റിയിലാകും അന്തിമ തീരുമാനം ഉണ്ടാവുക.