പട്ടിക ജാതി ഫണ്ട് തിരിമറിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഗവർണ്ണർ ആവശ്യപ്പെട്ടേക്കും

0
23
kerala governor

തിരുവനന്തപുരം നഗരസഭയില്‍ പട്ടികജാതി ഫണ്ടില്‍ നടന്ന തിരിമറിയെക്കുറിച്ച് വിശദവിവരങ്ങള്‍ നല്‍കാന്‍ ബി ജെ പി കൗണ്‍സിലര്‍മാരോട് ഗവര്‍ണ്ണര്‍ ആവശ്യപ്പെട്ടത് സര്‍ക്കാരിന് പുതിയ തലവേദനയാകുന്നു.

വിവരങ്ങള്‍ ലഭിച്ച ശേഷം ഇതിനെക്കുറിച്ച് സംസ്ഥാന സര്‍ക്കാരിനോട് ഗവര്‍ണ്ണര്‍ വിശദീകരണമാവശ്യപ്പെടും എന്നാണറിയുന്നത്. സര്‍വ്വകലാശാല വി സി മാരെ പുറത്താക്കാനുള്ള നിര്‍ദേശത്തിന് ശേഷം സര്‍ക്കാരിന് അടുത്ത ഊരാക്കുടുക്ക് സൃഷ്ടിക്കാനാണ് ഗവര്‍ണ്ണര്‍ ശ്രമിക്കുന്നത്. വിവരങ്ങള്‍ ലഭിച്ചുകഴിഞ്ഞാല്‍ പട്ടിക ജാതി ഫണ്ട് തിരിമറിയില്‍ അടിയന്തിരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഗവര്‍ണ്ണര്‍ ആവശ്യപ്പെടുമെന്നാണ് അറിയുന്നത്.ഇത് സി പി എമ്മിന് സൃഷ്ടിക്കുക വലിയ പ്രതിസന്ധിയാണ്.