മേയറുടെ കത്തിന്‍റെ ഉറവിടം ക്രൈംബ്രാഞ്ച് അന്വേഷിക്കും

0
18

തിരുവനന്തപുരം നഗരസഭയുടെ താത്കാലിക ഒഴിവുകളിലേക്ക് സിപിഎമ്മുകാരെ നിര്‍ദേശിക്കാന്‍ ആവശ്യപ്പെട്ട് ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് മേയര്‍ ആര്യാ രാജേന്ദ്രന്‍ അയച്ചെന്ന പേരിലുള്ള വിവാദക്കത്തിനെ കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കും. ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് എസ്.പി എസ് മധുസൂദനന്‍റെ മേല്‍നോട്ടത്തില്‍ ഡിവൈ.എസ്.പി ജലീല്‍ തോട്ടത്തില്‍ കേസ് അന്വേഷിക്കും.അന്വേഷണത്തിന് ഡിജിപി അനിൽകാന്ത് ഉത്തരവിട്ടു. കത്ത് ചോർന്നത് പാർട്ടി തലത്തിൽ അന്വേഷിക്കാൻ സിപിഎമ്മും തീരുമാനിച്ചു. അന്വേഷണത്തിന് ശേഷം നടപടിയെടുക്കാനാണ് ധാരണ. അതേസമയം കത്ത് വിവാദത്തിലെ പ്രതിഷേധം തെരുവിൽ ആളിക്കത്തുകയാണ്..യൂത്ത് കോൺഗ്രസ് നഗരസഭയ്ക്ക് മുന്നിൽ നടത്തിയ നടത്തിയ മാർച്ചിന് നേരെ പൊലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു.