ആർഎസ്‌എസ്‌ ശാഖ ആരംഭിക്കാനും സംരക്ഷിക്കാനും ആളെ വിട്ടു നൽകിയിട്ടുണ്ട്: കെ സുധാകരൻ

0
23

ആർഎസ്‌എസ്‌ ശാഖക്ക് സുരക്ഷണം നൽകാൻ ആളെ വിട്ടു നൽകിയിട്ടുണ്ടെന്ന്‌ വെളിപ്പെടുത്തി കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ. എടക്കാട്‌, തോട്ടട, കീഴുന്ന പ്രദേശങ്ങളിൽ ആർഎസ്‌എസ്‌ ശാഖ ആരംഭിക്കാനും സംരക്ഷിക്കാനുമാണ്‌ സഹായം നൽകിയതെന്നും സുധാകരൻ പറഞ്ഞു.തുടങ്ങാൻ ശ്രമിച്ചപ്പോൾ സിപിഐ എം എതിർപ്പുണ്ടായി. അപ്പോഴാണ്‌ ജനാധിപത്യം സംരക്ഷിക്കാൻ സഹായം നൽകിയതെന്നും സുധാകരൻ അവകാശപ്പെട്ടു.
സിഎംപി സി പി ജോൺ വിഭാഗം കണ്ണൂരിൽ നടത്തിയ എം വി രാഘവൻ അനുസ്‌മരണ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.