KSRTC ശമ്പളം വൈകുന്നതിൽ പ്രതിഷേധിച്ച് ജീവനക്കാർ മന്ത്രി ആന്‍റണി രാജുവിനെ തടഞ്ഞു.

0
27

ശമ്പളം വൈകുന്നതിൽ പ്രതിഷേധിച്ച് കെ എസ് ആർ ടി സി ജീവനക്കാർ ഗതാഗതവകുപ്പ് മന്ത്രി ആന്‍റണി രാജുവിനെ  തടഞ്ഞ് പ്രതിഷേധിച്ചു.  കോഴിക്കോട് ഐഎൻടിയുസി, എസ്.ടി.യു പ്രവർത്തകരുടെ നേതൃത്വത്തിൽ ആയിരുന്നു പ്രതിഷേധം . ചാത്തമംഗലത്ത് ഗ്രാമ വണ്ടി ഉദ്ഘാടനത്തിന് ശേഷം മന്ത്രി മടങ്ങുമ്പോഴായിരുന്നു മന്ത്രിയെ ജീവനക്കാർ തടഞ്ഞുവെച്ചത്. പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയ ശേഷം മന്ത്രിയെ കടത്തിവിടുകയായിരുന്നു.