‘നടി നിമിഷ സജയൻ നികുതിവെട്ടിച്ചു’ റിപ്പോർട്ട് പുറത്തുവിട്ട് സന്ദീപ് വാര്യർ

0
44

നടി നിമിഷ സജയൻ നികുതി വെട്ടിപ്പ് നടത്തിയെന്ന ആരോപണവുമായി ബിജെപി മുൻ വക്താവ് സന്ദീപ് വാര്യർ. സംസ്ഥാന ജിഎസ്ടി ജോയന്റ് കമ്മീഷണർ (ഐബി ) യുടെ അന്വേഷണ റിപ്പോർട്ട് ഫേസ് ബുക്കിലൂടെ പുറത്തുവിട്ടു കൊണ്ടാണ് ആരോപണം.
നിമിഷാ സജയൻ 1.14 കോടിയുടെ വരുമാനം ഒളിപ്പിച്ച് വച്ചതായി സംസ്ഥാന ജിഎസ്ടി വിഭാഗം കണ്ടെത്തിയെന്ന് സന്ദീപ് വാര്യർ ആരോപിച്ചു. ഇത്തരത്തിൽ 20.65 ലക്ഷം രൂപയുടെ നികുതി നിമിഷ സജയൻ വെട്ടിച്ചെന്ന് ജിഎസ്ടി വകുപ്പ് കണ്ടെത്തിയതായും സന്ദീപ് വാര്യർ ഫേസ് ബുക്കിൽ കുറിച്ചു.

ജിഎസ്ടി വകുപ്പ് അവർക്ക് സമൻസ് നൽകുകയും നിമിഷയുടെ അമ്മ ആനന്ദവല്ലി എസ്‌ നായർ ഹാജരാവുകയും ചെയ്തു. വരുമാനം രേഖപ്പെടുത്തിയതിൽ പിശക് സംഭവിച്ചതായി അവർ സമ്മതിച്ചു. എന്നാൽ രേഖകൾ പരിശോധിച്ചപ്പോൾ നിമിഷ സജയൻ വരുമാനം ഒളിപ്പിച്ച് വച്ചതായാണ് സംസ്ഥാന ജിഎസ്ടി വകുപ്പ് കണ്ടെത്തിയത് എന്ന് റിപ്പോർട്ട് ഉദ്ധരിച്ച് പോസ്റ്റിൽ പറയുന്നു.. ഇങ്ങനെ 20.65 ലക്ഷം രൂപയുടെ നികുതി നിമിഷ സജയൻ വെട്ടിച്ചതായും അന്വേഷണം തുടരുന്നതായും അന്വേഷണ റിപ്പോർട്ടിലുണ്ട്