സ്കാനിങ്ങിനെത്തിയ യുവതിയുടെ നഗ്നദൃശ്യം പകർത്തിയ റേഡിയോഗ്രാഫർ അറസ്റ്റിൽ

0
23

സ്കാനിങ് സെന്ററിൽ സ്കാനിങ്ങിനെത്തിയ യുവതിയുടെ നഗ്ന ദൃശ്യം പകർത്തിയ റേഡിയോഗ്രാഫർ അറസ്റ്റിൽ.അടൂരിൽ ജനറൽ ആശുപത്രിക്ക് സമീപത്തുള്ള സ്വകാര്യ ലാബിലാണ് സംഭവം. ഇവിടുത്തെ ജീവനക്കാരനായ കൊല്ലം കടയ്ക്കൽ ചിതറ നടത്തറ നിതീഷ് ഹൗസിൽ അംജിത്തിനെ (24) പോലീസ് അറസ്റ്റ് ചെയ്തു.രാത്രി എംആര്‍ഐ സ്കാനിങ്ങിനെത്തിയ യുവതി വസ്ത്രം മാറുമ്പോൾ ഇയാൾ മൊബൈൽ ഫോണിൽ ദൃശ്യം പകർത്തുകയായിരുന്നു. യുവതിക്ക് തോന്നിയ സംശയമാണ് പ്രതിയെ കുടുക്കിയത്. യുവതി പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ അംജിത്ത് ഫോണിൽ ദൃശ്യം പകർത്തുന്നതിന്റെ സിസിടിവി ദൃശ്യം ലഭിച്ചു. തുടർന്നാണ് കസ്റ്റഡിയിൽ എടുത്തത്.