ജവഹര്‍ലാല്‍ നെഹ്‌റു വര്‍ഗീയ ഫാസിസത്തോട് സന്ധി ചെയ്തു- കെ സുധാകരന്‍

0
24

കോൺഗ്രസ്സിന് തലവേദനയായി കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്റെ പ്രസ്താവന. ആര്‍ എസ് എസ് നേതാവ് ശ്യാമപ്രസാദ് മുഖര്‍ജിയെ കാബിനറ്റ് മന്ത്രിയാക്കിയതിലൂടെ ജവഹര്‍ലാല്‍ നെഹ്‌റു വര്‍ഗീയ ഫാസിസത്തോട് സന്ധി ചെയ്യുകയായിരുന്നുവെന്നാണ് സുധാകരൻ പറഞ്ഞത് . കണ്ണൂര്‍ ഡി സി സി സംഘടിപ്പിച്ച നവോത്ഥാന സദസിൽ പങ്കെടുക്കവെയായിരുന്നു പരാമർശം.

വര്‍ഗീയ ഫാസിസത്തോട് സന്ധി ചെയ്യാന്‍ തയ്യാറായി കൊണ്ടാണ് നെഹ്‌റു ഇങ്ങനെ ഒരു തീരുമാനം എടുത്തത്. എ.കെ ഗോപാലനെ പ്രതിപക്ഷ നേതാവാക്കുകയും ചെയ്തു. ഇതെല്ലാം നെഹ്‌റുവിന്റെ ഉയര്‍ന്ന ജനാധിപത്യ മൂല്യ ബോധവും വിശാലമായ മനുസുമാണ് കാണിക്കുന്നത്. മറ്റൊരു നേതാവും ഇതൊന്നും ചെയ്യില്ല. അത് കൊണ്ട് തന്നെ നമുക്ക് അദ്ദേഹത്തില്‍ നിന്ന് ധാരാളം പഠിക്കാനുമുണ്ട് എന്നാണ് സുധാകരൻ പറഞ്ഞത്.