എം.​ബി രാ​ജേ​ഷ് നാളെ സ​ത്യ​പ്ര​തി​ജ്ഞ ചെയ്യും

0
35

എം.​ബി രാ​ജേ​ഷ് ചൊ​വ്വാ​ഴ്ച  രാ​വി​ലെ 11ന് ​രാ​ജ്ഭ​വ​നി​ല്‍ മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും. അതേ സമയം വ​കു​പ്പു​ക​ളു​ടെ കാ​ര്യ​ത്തി​ല്‍ ഇ​തു​വ​രെ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. എന്നാൽ എം.​വി ഗോ​വി​ന്ദ​ന്‍ കൈ​കാ​ര്യം ചെ​യ്തി​രു​ന്ന ത​ദ്ദേ​ശം, എ​ക്സൈ​സ് വ​കു​പ്പു​ക​ള്‍ ത​ന്നെ രാ​ജേ​ഷി​ന് ല​ഭി​ക്കാ​നാ​ണ് സാ​ധ്യ​തയെന്നാണ് സൂചന. രാ​ജേ​ഷ് രാ​ജി​വെ​ച്ച​തി​നെ തു​ട​ര്‍​ന്നു​ള്ള നി​യ​മ​സ​ഭാ സ്പീ​ക്ക​ര്‍ തെ​ര​ഞ്ഞെ​ടു​പ്പ് ഈ ​മാ​സം 12ന് ​ന​ട​ക്കും.​ഇ​തി​നാ​യി പ്ര​ത്യേ​ക നി​യ​മ​സ​ഭാ സ​മ്മേ​ള​നം വി​ളി​ക്കും.

ഭൂ​രി​പ​ക്ഷ​മു​റ​പ്പാ​യ​തി​നാ​ല്‍ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി എ.​എ​ന്‍ ഷം​സീ​ര്‍ പു​തി​യ നി​യ​മ​സ​ഭാ സ്പീ​ക്ക​റാ​കും. സ്പീ​ക്ക​ര്‍ സ്ഥാ​നാ​ഥി​യെ നി​ര്‍​ത്തു​ന്ന കാ​ര്യ​ത്തി​ല്‍ യു​ഡി​എ​ഫ് ഇ​തു​വ​രെ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ല.