പോപ്പുലര്‍ ഫ്രണ്ട് കൊടിയെന്ന് കരുതി വലിച്ചു കീറിയത് പോര്‍ച്ചുഗല്‍ പതാക; ബി.ജെ.പി പ്രവര്‍ത്തകന്‍ പൊലീസ് കസ്റ്റഡിയില്‍

0
28

കണ്ണൂരിൽ ബിജെപി പ്രവർത്തകൻ പോപ്പുലര്‍ഫ്രണ്ട് കൊടിയെന്ന് കരുതി പോര്‍ച്ചുഗല്‍ പതാക നശിപ്പിച്ചു.  പരാതിയെ തുടര്‍ന്ന് ഇയാളെ പോലീസ് കസ്റ്റഡയില്‍ എടുത്തു.  ചോദ്യം ചെയ്യലില്‍ തനിക്ക് അബദ്ധം പറ്റിയതാണെന്നും പോപ്പുലര്‍ ഫ്രണ്ട് പതാകയാണെന്ന് തെറ്റിദ്ധരിച്ച് നശിപ്പിച്ചതാണെന്നും ഇയാള്‍ സമ്മതിച്ചു. തുടര്‍ന്ന് സംഭവത്തില്‍ കേസ് എടുക്കാതെ പൊലീസ് വിട്ടയക്കുകയായിരുന്നു.