കോട്ടയം മറിയപ്പള്ളിയില്‍ നിര്‍മ്മാണജോലിക്കിടെ മണ്ണിനടിയില്‍ കുടുങ്ങിയ തൊഴിലാളിയെ മൂന്നു മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ പുറത്തെത്തിച്ചു. ഇതരസംസ്ഥാന തൊഴിലാളിയായ ബംഗാള്‍ സ്വദേശി സുശാന്ത് ആണ് മണ്ണിനടിയില്‍ കുടുങ്ങിയത്. മണ്ണിടിച്ചിലില്‍ ഇയാളുടെ കഴുത്തറ്റം മണ്ണിനടിയിലായിരുന്നു. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകര്‍ ഇയാള്‍ക്ക് ഓക്സിജന്‍ നല്കി. കുടിക്കാന്‍ വെള്ളവും നല്കി. ആദ്യം നെഞ്ചുവരെ ഭാഗത്തെ മണ്ണു രക്ഷാപ്രവര്‍ത്തകര്‍ നീക്കിയെങ്കിലും, വീണ്ടും മണ്ണിടിച്ചിലുണ്ടായതാണ് ആശങ്ക സൃഷ്ടിച്ചത്.
മഠത്തു കാവ് ക്ഷേത്രത്തിന് സമീപം സ്വകാര്യവ്യക്തിയുടെ പുരയിടത്തില്‍ രാവിലെ ഒമ്പതുമണിയോടെയാണ് മണ്ണിടിച്ചിലുണ്ടായത്. ഇവിടെ മണ്‍തിട്ട നിര്‍മ്മാണവുമായി ബന്ധപ്പെട്ട ജോലിയില്‍ നാലുപേര്‍ ഏര്‍പ്പെട്ടു കൊണ്ടിരിക്കെയാണ് മണ്ണിടിച്ചിലുണ്ടായത്