ലഹരിമരുന്നും തോക്കുമായി വ്‌ളോഗര്‍ വിക്കി തഗ് പിടിയില്‍

0
23

പ്രമുഖ വ്‌ളോഗര്‍  ലഹരിമരുന്നും തോക്ക്മായി പിടിയില്‍. വ്‌ളോഗര്‍ വിക്കി തഗ് എന്ന ആലപ്പുഴ മാവേലിക്കര ചുനക്കര ദേശം മംഗലത്ത് വിഘ്‌നേഷ് വേണു (25), കായംകുളം ഓച്ചിറ കൃഷ്ണപുരം കൊച്ചുമുറി എസ്.വിനീത് (28) എന്നിവരെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്.

40 ഗ്രാം മെത്താംഫെറ്റമിന്‍, തോക്ക്, വെട്ടുകത്തികള്‍ എന്നിവ ഇവർ സഞ്ചരിച്ച വാഹനത്തിൽ നിന്ന് കണ്ടെത്തി. തോക്കിനു ലൈസന്‍സുണ്ടായിരുന്നില്ല. ഗിയര്‍ ലിവറിനടിയില്‍ ഒളിപ്പിച്ച നിലയിലാണ് മെത്താഫിറ്റമിന്‍ കണ്ടെത്തിയത്.

വാളയാറില്‍ വാഹന പരിശോധനയ്ക്കിടെ നിര്‍ത്താതെ പോയ കാര്‍ പാലക്കാട് ചന്ദ്രനഗറില്‍നിന്നാണ് എക്‌സൈസ് പിടികൂടിയത്.  കാറില്‍നിന്ന് ഇറങ്ങി ഓടിയ ഇരുവരെയും എക്‌സൈസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

നിയമവിദ്യാര്‍ഥിയും സുഹൃത്തുമായ കായംകുളം സ്വദേശി വിനീതാണ് വിക്കിക്കൊപ്പം വാഹനത്തിലുണ്ടായിരുന്നത്. ബെംഗലൂരുവില്‍ നിന്ന് കൊച്ചിയിലേക്കായിരുന്നു ഇരുവരുടെയും യാത്ര.