ഇലന്തൂര്‍ നരബലി: കൊല്ലപ്പെട്ടത് പത്മയും റോസ്‌ലിനും തന്നെയെന്ന് DNA പരിശോധന ഫലം

0
22

പത്തനംതിട്ട ഇലന്തൂര് നരബലിക്കേസുമായി ബന്ധപ്പെട്ട ഡി.എന്‍.എ. പരിശോധനയിൽ  തമിഴ്നാട് സ്വദേശി പത്മയും കാലടിയില്‍ താമസിച്ചിരുന്ന റോസ്ലിനുമാണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരം ഫൊറന്‍സിക് ലാബില്‍ നടത്തിയ ഡി.എന്‍.എ. പരിശോധനയിലാണ് സ്ഥിരീകരണം.ഡി.എന്‍.എ. ഫലം അന്വേഷണ സംഘത്തിന് ശനിയാഴ്ച കിട്ടും. തുടർന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഏതാണ്ട് ഒരു മാസം മുമ്പാണ് മൃതദേഹഭാഗങ്ങളുടെ ഡി.എന്‍.എ. പരിശോധനയ്ക്കയച്ചത്.

ഇലന്തൂരിലെ ഇരട്ട നരബലി ലോകമറിഞ്ഞിട്ട് ഒരു മാസം പിന്നിടുകയാണ്. രണ്ടാം പ്രതിയായ ഭഗവല്‍ സിംഗിന്റെ ഇലന്തൂരിലെ വീട് കേന്ദ്രീകരിച്ചായിരുന്നു സംഭവ വികാസങ്ങള്‍ നടന്നിരുന്നത്. കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹഭാഗങ്ങള്‍. പത്മയുടേത് 56 കഷ്ണങ്ങളാക്കി പലഭാഗത്തായി മറവു ചെയ്ത നിലയിലായിരുന്നു. റോസ്‌ലിയുടെ മൃതദേഹം പല ഭാഗങ്ങളാക്കിയിരുന്നില്ല.