KSRTC ശമ്പളക്കുടിശ്ശിക ചൊവ്വാഴ്ചയോടെ കൊടുത്ത് തീർക്കുമെന്ന് മുഖ്യമന്ത്രി

0
15

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ കെ.എസ്.ആർ.ടി.സി.  മാനേജ്മെന്റും തൊഴിലാളി യൂണിയനുകളുമായി നടത്തിയ ചർച്ച വിജയം. ജീവനക്കാരുടെ ശമ്പളക്കുടിശ്ശിക ചൊവ്വാഴ്ചയോടെ തീർക്കും. അതോടൊപ്പം എല്ലാമാസവും അഞ്ചാം തീയതിക്കകം ശമ്പളം നൽകുമെന്നും മുഖ്യമന്ത്രി യൂണിയൻ നേതൃത്വത്തിന് ഉറപ്പ് നൽകി.ഓണമായിട്ടും ശമ്പളം കൊടുക്കാത്തതിൽ കോടതിയിൽ നിന്നടക്കം വലിയ വിമർശനം സർക്കാർ നേരിടേണ്ടി വന്നു. തുടർന്നായിരുന്നു ചർച്ച.

12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി അംഗീകരിക്കണമെന്നത് അടക്കമുള്ള കാര്യങ്ങൾ ചർച്ചയിൽ ഉയർന്നുവന്നെങ്കിലും ഇത് അംഗീകരിക്കാൻ പ്രതിപക്ഷ യൂണിയനുകൾ തയ്യാറായില്ല. കഴിഞ്ഞ മാസത്തെ  ശമ്പളം 75 ശതമാനം നൽകാനായി 50 കോടി സർക്കർ അനുവദിച്ചിരുന്നു . ഇതിലുള്ള ബാക്കി കുടിശ്ശികയടക്കം നാളെ തീർക്കാമെന്നാണ് അറിയിച്ചിരിക്കുന്നത്. ഒരു മാസത്തെ മുഴുവൻ ശമ്പളവും കൊടത്തുതീർക്കാൻ 78 കോടി രൂപയാണ് സർക്കാരിന് വേണ്ടത്.