യുവാവിനെ വനംവകുപ്പ് ജീവനക്കാർ സെല്ലിൽ കെട്ടിയിട്ടു ക്രൂരമായി മർദിച്ചു

0
26

കൊല്ലം: സ്വന്തം കൃഷിയിടത്തില്‍ പോയി തിരികെ ഓട്ടോയില്‍ വരികയായിരുന്ന യുവാവിനെ തടഞ്ഞു നിര്‍ത്തി കൈയും കാലും കെട്ടിയിട്ട് ക്രൂരമായി മർദിച്ചതായി പരാതി. പരിക്കേറ്റ ആര്യങ്കാവ് പുതുശ്ശേരി വിട്ടീല്‍ സന്ദീപ് മാത്യുവിനെ(39) തെന്മല പൊലീസ് പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലം ആര്യങ്കാവ് കടമാന്‍പാറ ഫോറസ്റ്റ് സ്റ്റേഷന് മുന്‍പില്‍ വെള്ളിയാഴ്ച വൈകിട്ട് അഞ്ചിനായിരുന്നു സംഭവം.