കൂട്ടബലാത്സംഗക്കേസിൽ പ്രതിയായ ഇൻസ്പെക്ടർ പി.ആര്‍ സുനുവിനെ പിരിച്ചുവിടാൻ നടപടികള്‍ ആരംഭിച്ചു

തൃക്കാക്കര കൂട്ടബലാത്സംഗക്കേസില്‍ പ്രതിയായ സി.ഐ സുനുവിനെ സര്‍വ്വീസില്‍ നിന്നു പിരിച്ചുവിടുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി റിപ്പോർട്ടുകൾ .സ്ത്രീപീഡനക്കേസുകളില്‍ പലവട്ടം പ്രതി ചേര്‍ക്കപ്പെട്ട സുനു സര്‍വ്വീസില്‍ തുടരുന്നത് പൊലീസിന് അവമതിപ്പുണ്ടാക്കുമെന്ന ഉന്നതതല റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടികള്‍. ബേപ്പൂര്‍ കോസ്റ്റല്‍ പൊലീസ് സ്‌റ്റേഷന്‍ സി.ഐ ആയിരുന്ന സുനുവിനെ ആദ്യ ഘട്ട നടപടിയെന്ന നിലയില്‍ സര്‍വ്വീസില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തിരുന്നു.