എകെജി സെന്റർ ആക്രമണക്കേസിലെ പ്രതി നവ്യയ്ക്ക് ഉപാധികളോടെ ജാമ്യം

0
13

എകെജി സെന്റർ ആക്രമണക്കേസിലെ നാലാം പ്രതി യൂത്ത് കോൺഗ്രസ് പ്രവർത്തക നവ്യക്ക് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു.കേരളം വിട്ടുപോകാൻ പാടില്ല. അറസ്റ്റ് രേഖപ്പെടുത്തുകയാണെങ്കിൽ ഒരു ലക്ഷം രൂപയോ തത്തുല്യമായ ജാമ്യക്കാരോ ഉണ്ടെങ്കിൽ ജാമ്യം നൽകണമെന്നും കോടതി നിർദേശിച്ചു. ഈ മാസം 24നും 30നും ഇടയ്ക്ക് അന്വേഷണ ഉദ്യോഗസ്ഥനു മുൻപിൽ ഹാജരാക്കണമെന്ന് കോടതി നിർദേശിച്ചു. പാസ്പോർട്ട്‌ ഏഴു ദിവസത്തിനുള്ളിൽ കോടതിയിൽ ഹാജരാക്കണമെന്നും കോടതി നിർദേശിച്ചു.