ഭർത്താവ് കോടതിയിൽ ഹാജരാക്കിയ കുറഞ്ഞ ശമ്പള സർട്ടിഫിക്കറ്റ് വ്യാജമെന്ന് ഭാര്യ ; അന്വേഷിക്കാൻ അഭിഭാഷകൻ ഖത്തറില്‍

0
14

ഖത്തറിൽ ഡോക്ടറായ ഭർത്താവിൽനിന്ന് മക്കളുടെ സംരക്ഷണ ചെലവും ജീവനാംശവും ആവശ്യപ്പെട്ട് കായംകുളം സ്വദേശിനി നൽകിയ ഹർജിയിൽ കോടതിയുടെ അപൂർവ ഇടപെടൽ. കേസിൽ ഭർത്താവ് ഹാജരാക്കിയ ശമ്പള സർട്ടിഫിക്കറ്റിന്റെ സത്യാവസ്ഥ പരിശോധിക്കാൻ കോടതി ഖത്തറിലേക്ക് അഭിഭാഷക കമ്മീഷനെ വിദേശത്തേക്ക് അയച്ചു. ഹരിപ്പാട് ബാറിലെ അഭിഭാഷകനായ ജയൻ കെ വാഴൂരേത്തിനെയാണ് അപൂർവ നടപടിയിലൂടെ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് എം ജി രാകേഷ് ഖത്തറിലേക്ക് അയച്ചത്. കമ്മിഷൻ 29ന് തിരിച്ചെത്തി. ഖത്തറിൽനിന്നു ലഭിച്ച രേഖകൾ ഹരിപ്പാട് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കും.

മൂന്നു മക്കൾക്ക് ചെലവിനു തുക ചോദിച്ചായിരുന്നു കായംകുളം സ്വദേശിനിയുടെ ഹർജി. തനിക്ക് 11,549 ഖത്തർ റിയാൽ മാത്രമേ ശമ്പളമുള്ളൂ എന്നു കാണിച്ച് ഡോക്ടർ രേഖകൾ കോടതിയിൽ ഹാജരാക്കിയിരുന്നു. എതിർകക്ഷിയുടെ വരുമാനം അനുസരിച്ചാണ് കോടതി ചെലവിന് ‌തുക നിശ്ചയിക്കുന്നത്.ഇതു കണക്കിലെടുത്ത് കോടതി കായംകുളം സ്വദേശിനിയുടെ ഹർജി തള്ളി. ഇതിനെ ചോദ്യം ചെയ്ത് കായംകുളം സ്വദേശിനി അപ്പീൽ നൽകിയത്.