2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ശശി തരൂര്‍ മല്‍സരിക്കില്ലന്ന് സൂചന . പകരം 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേമത്ത് നിന്നോ വട്ടിയൂര്‍ക്കാവ് നിന്നോ നിയമസഭയിലേക്ക് മല്‍സരിക്കാനാണ് തരൂര്‍ ഉദ്ദേശിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരന് വരികയാണെങ്കില്‍ നേമത്ത് തരൂര്‍ തന്നെയായിരിക്കും. തിരുവനന്തപുരം മണ്ഡലവും തരൂര്‍ നോട്ടമിടുന്നുണ്ട്. വി എസ് ശിവകുമാറിനെ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ നിന്ന് മല്‍സരിപ്പിക്കുകയാണെങ്കില്‍ തിരുവനന്തപുരം നിയമസഭാ മണ്ഡലത്തില്‍ ശശി തരൂര്‍ തന്നെ വരാനും സാധ്യതയുണ്ട്. ശശി തരൂര്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ അവകാശവാദമുന്നയിക്കാതിരിക്കാനാണ് അദ്ദേഹത്തെ പിന്തുണച്ച് കൊണ്ട് കെ മുരളീധരന് രംഗത്ത് വന്നതെന്നും സൂചനയുണ്ട്.
.