ഗുരുവായൂരിൽ നവദമ്പതികളുടെ ഫോട്ടോഷൂട്ടിനിടെ ആന ഇടഞ്ഞു

0
19

ഗുരുവായൂരില്‍ നവദമ്പതികളുടെ ഫോട്ടോഷൂട്ടിനിടെയില്‍ ആന ഇടഞ്ഞു. ഇടഞ്ഞ ആന പാപ്പാന്റെ ഉടുതുണിയുരിഞ്ഞ് തുമ്പിക്കൈയ്യില്‍ തൂക്കിയെടുത്ത് എറിഞ്ഞു. പാപ്പാന്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ശീവേലി കഴിഞ്ഞ് ആനയെ പുറത്തേക്ക് എഴുന്നള്ളിക്കുന്നതിനിടെ ഈ മാസം പത്താം തീയതിയാണ് സംഭവം നടന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. വിവാഹ പാര്‍ട്ടിയുടെ ക്യാമറയിലാണ് ഈ ദൃശ്യം പതിഞ്ഞത്. ഗുവായൂര്‍ ദേവസ്വത്തിന്റെ ദാമോദര്‍ദാസ് എന്ന ആനയാണ് ഇടഞ്ഞത്.

ആനയെ പുറത്തേക്ക് എഴുന്നള്ളിച്ച സമയത്ത് ആനയുടെ സമീപത്തു കൂടെ വരനും വധുവും നടന്നുപോകുന്നുണ്ട്. ഇത് ഫോട്ടോഗ്രാഫര്‍ ചിത്രീകരിക്കുന്നതിനിടെ ആന വട്ടം തിരിഞ്ഞ് പാപ്പാനായ രാധാകൃഷ്ണനെ കാലില്‍ പൊക്കിയെടുത്ത് തുമ്പിക്കൈ കൊണ്ട് തൂക്കിയെടുത്തു. ആനയുടെ പിടി പാപ്പാന്‍റെ മുണ്ടിലായിരുന്നു. മുണ്ടഴിഞ്ഞതോടെ പാപ്പാൻ താഴെവീണു രക്ഷപ്പെട്ടു. പെട്ടെന്ന് ആന ശാന്തനായതുകൊണ്ടാണ് വലിയൊരു അപകടം ഒഴിവായത്.