വിഴിഞ്ഞത്ത് എന്തുകൊണ്ട് നിരോധനാജ്ഞ പ്രഖ്യാപിച്ചില്ലെന്ന് ഹൈക്കോടതി

0
15

വിഴിഞ്ഞത്ത് സംഭവത്തിൽ സർക്കാർ എന്തുകൊണ്ട് ശക്തമായ നടപടികൾ എടുക്കുന്നില്ലെന്ന്  ഹൈക്കോടതി. ആൾക്കൂട്ടത്തെ തടയാനുള്ള സെക്ഷൻ 144 പ്രകാരം നിരോധനാജ്ഞ  പ്രഖ്യാപിച്ചില്ലെന്നും കോടതി ചോദിച്ചു.  കോടതിയുടെ ചോദ്യങ്ങൾക്ക് എത്രയും പെട്ടെന്ന് മറുപടി നൽകണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.  വിഴിഞ്ഞം പ്രതിഷേധം അവസാനിപ്പിക്കാൻ സർക്കാർ എടുത്ത നടപടികളെക്കുറിച്ച് എത്രയും പെട്ടെന്ന് വിശദമായ റിപ്പോർട്ട് വേണമെന്നാണ് കോടതി  ആവശ്യപ്പെട്ടു.

നിർമാണ പ്രവർത്തനങ്ങൾക്ക് പൊലീസ് സംരക്ഷണം നൽകണമെന്ന കോടതി ഉത്തരവ് നടപ്പായില്ലെന്ന് വ്യക്തമാക്കി അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് കോടതിയുടെ ഉത്തരവ് വന്നിരിക്കുന്നത്. ‘കോടതി നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ യാതൊരു വീഴ്ചയുമില്ലാതെ നടപ്പിലാക്കേണ്ടതുണ്ട്,’ ജസ്റ്റിസ് അനു ശിവരാമൻ വ്യക്തമാക്കി. അദാനി പ്രോജക്ട് സൈറ്റിൽ പ്രതിഷേധക്കാ‍ർ പ്രവേശിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് കോടതി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നതാണ്. ഈ നി‍ർദ്ദേശവും കോടതി ചൂണ്ടിക്കാട്ടി.

അദാനി ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന വിഴിഞ്ഞം തുറമുഖ നിർമ്മാണ സ്ഥലത്ത് കഴിഞ്ഞ ദിവസം വലിയ പ്രതിഷേധങ്ങളും അക്രമ സംഭവങ്ങളുമാണ് അരങ്ങേറിയത്.