വിവാദ തീവ്രവാദി പരാമര്‍ശം, ഫാ. തിയോഡേഷ്യസ് ഡിക്രൂസിന് എതിരെ പൊലീസ് കേസെടുത്തു

0
26

മന്ത്രി വി അബ്ദുള്‍ റഹിമാനെതിരെ തീവ്രവാദി പരാമര്‍ശം നടത്തിയ സംഭവത്തിൽ വിഴിഞ്ഞം സമര സമിതി നേതാവ് ഫാ. തിയോഡേഷ്യസ് ഡിക്രൂസിനെതിരെ കേസെടുത്തു. വിഴിഞ്ഞം പൊലീസാണ് കേസെടുത്തത്. അബ്ദുള്‍ റഹിമാന്‍ എന്ന പേരില്‍ തന്നെ തീവ്രവാദിയുണ്ടെന്ന് കഴിഞ്ഞ ദിവസമാണ് ഫാ. ഡിക്രൂസ് വിവാദ പരാമർശം നടത്തിയത്. വിഴിഞ്ഞം തുറമുഖം അട്ടിമറിക്കാന്‍ നടക്കുന്നവര്‍ രാജ്യദ്രോഹികളാണെന്ന് മന്ത്രി അബ്ദുള്‍ റഹിമാന്‍ പറഞ്ഞതിന് മറുപടിയായിട്ടായിരുന്നു ഇത്.

അതേസമയം പരാമര്‍ശം നാക്ക് പിഴവായി സംഭവിച്ചതാണെന്നും ഫാ. തിയോഡേഷ്യസ് പിന്നീട് ഖേദ പ്രകടനം നടത്തിയിരുന്നു. പരാമര്‍ശം പിന്‍വലിക്കുന്നുവെന്നും ലത്തീന്‍ അതിരൂപതയും വ്യക്തമാക്കി. ഖേദം പ്രകടിപ്പിച്ച സാഹചര്യത്തില്‍ പ്രശ്‌നം അവസാനിപ്പിക്കണം എന്നും സമര സമിതിയും രൂപതയും അഭ്യര്‍ത്ഥിച്ചിരുന്നു.