കോഴക്കേസ് പ്രതികളായ ബി ജെ പി പ്രവർത്തകരെ സംരക്ഷിക്കാന്‍ ഗവര്‍ണർ ഇടപെട്ടു

0
27

കോഴക്കേസ് പ്രതികളാക ബിജെപി നേതാക്കളെ സഹായിക്കാന്‍ ഗവര്‍ണര്‍ നേരിട്ട് ഇടപെട്ടതിന് തെളിവ്.ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനടക്കം പ്രതിയായ കോഴക്കേസുകളില്‍ അനുകൂല ഇടപ്പെടല്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രിക്കയച്ച കത്ത് അയച്ചിരുന്നു ഇതാണ് പുറത്തായത്. 2021 ജൂണ്‍ പത്തിനാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് നേരിട്ട് കത്തയച്ചത്.
ബിജെപി നേതാക്കള്‍ ആരിഫ് മുഹമ്മദ് ഖാന് നല്‍കിയ നിവേദനം പരിഗണിച്ചായിരുന്നു ഇത്.

കെ സുരേന്ദ്രന്‍ഒന്നാം പ്രതിയാക്കി ബദിയടുക്ക പൊലീസ് സ്റ്റേഷനില്‍ രജിസ്ട്രര്‍ ചെയ്ത കേസ് , ഇതോടൊപ്പം സ്ഥാനര്‍ഥിയായ കെ സുന്ദരയെ തട്ടിക്കൊണ്ടുപോയ കേസ്, ഒപ്പം കൊടകര സ്റ്റേഷനില്‍ രജിസ്ട്രര്‍ ചെയ്ത 77 ലക്ഷത്തിന്റെ കുഴല്‍പണ കേസ് ഈ കേസ് എന്നിവയാണ് ഇതിൽ പ്രതിപാദിച്ചിരുന്നത്.

നേതാക്കൾ നൽകിയ അപേക്ഷ ഗവർണർ സര്‍ക്കാരിന് അയച്ച് നല്‍കിയത് അസാധാരണ നടപടിയാണ് . ഈ നിദേവനത്തില്‍ ഒ രാജഗോപാല്‍, കുമ്മനം രാജശേഖരന്‍ , പി സുധീര്‍ , എസ് സുരേഷ് , വി വി രാജേഷ് എന്നിവരായിരുന്നു ഒപ്പുവച്ചത്.