കോവളത്ത് വിദേശ യുവതിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസില പ്രതികൾ കുറ്റക്കാര്‍

0
38

ലാത്വയന്‍ യുവതിയെ കോവളത്ത് ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ 2 പ്രതികളും കുറ്റക്കാർ. ഉമേഷും ഉദയകുമാറും കുറ്റക്കാരാണെന്ന് തിരുവന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കണ്ടെത്തിയത്.ശിക്ഷ തിങ്കളാഴ്ച വിധിക്കും.

2018 മാര്‍ച്ച് നാലിനാണ് കോവളത്തെത്തിയ ലാത്‌വിയന്‍ യുവതിയെ കാണാതായത്. ഒരു മാസത്തിന് ശേഷം അവരുടെ മൃതദേഹം കോവളം ബിച്ചിന് അടുത്തുളള ഒരു ചതുപ്പില്‍ വള്ളികൊണ്ട് കെട്ടിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.

കോവളത്തെത്തിയ യുവതിയെ മയക്ക് മരുന്ന് നല്‍കി ബോധരഹിതയാക്കിയ ശേഷം ബലാല്‍സംഗം ചെയ്യുകയായിരുന്നു. മയക്കം വിട്ടുണര്‍ന്ന ഇവരും വിദേശ യുവതിയും തമ്മില്‍ ഇക്കാര്യത്തില്‍ തര്‍ക്കമായി. ഇതേ തുടര്‍ന്ന് ഇവരെ കഴുത്ത് ഞെരിച്ചുകൊല്ലുകയായിരുന്നുവെന്നാണ് പ്രോസിക്യുഷന്‍ കേസ്. ഇത്തരത്തില്‍ നിരവധി വിദേശ വനിതകളെ മയക്കുമരുന്ന് നല്‍കി ഈ പ്രദേശത്ത് ഇവര്‍ പീഡിപ്പിച്ചിട്ടുള്ളതായും അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.