തരൂരിന്റെ കോട്ടയം സന്ദര്‍ശനം: തിരുവഞ്ചൂരും നാട്ടകം സുരേഷും വിട്ടു നിൽക്കും

പാലായില്‍ കെ.എം ചാണ്ടി അനുസ്മരണ സമ്മേളനത്തിലും ഈരാറ്റുപേട്ടയില്‍ യൂത്ത് കോണ്‍ഗ്രസ് മഹാ സമ്മേളനത്തിലും ശശി തരൂര്‍ എംപി ഇന്ന് പങ്കെടുക്കും.എന്നാല്‍ പരിപാടിയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷും പങ്കെടുക്കില്ല. വിഷയത്തെ സംസ്ഥാന കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്‌നങ്ങളോട് ചേർത്ത് വായിക്കേണം

അവസാന നിമിഷമാണ് തിരുവഞ്ചൂരിന്റെ പിന്മാറ്റം.
വ്യക്തിപരമായ അസൗകര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണിത്. യൂത്ത് കോണ്‍ഗ്രസ് സമ്മേളനത്തെ കുറിച്ച് അറിയിപ്പ് ലഭിച്ചില്ലെന്നാണ് നാട്ടകം സുരേഷ് പറയുന്നത്