എറണാകുളം: സാങ്കേതിക തകരാറിനെ തുടർന്ന് ജിദ്ദ-കോഴിക്കോട് വിമാനം അടിയന്തരമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിലത്തിറക്കി. 7.20ഓടെ സ്‌പൈസ് ജെറ്റ് വിമാനമാണ് ഹൈഡ്രോളിക് തകരാറിനെ തുടര്‍ന്ന് നിലത്തിറക്കിയത്. 183 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്, ഏവരും സുരക്ഷിതരാണ്.
വിമാനം രണ്ടുതവണ ലാന്‍ഡിംഗിന് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. കൊച്ചി വിമാനത്താവളത്തില്‍ ഇതിന്റെ ഭാഗമായി ഹൈ അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ സഞ്ചരിച്ച വിമാനമടക്കമുള്ളവ വഴി തിരിച്ച് വിടേണ്ടി വന്നു.