നീലേശ്വരത്ത് കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു പേർ മരിച്ചു

0
28

നീലേശ്വരത്തിനടുത്ത് കൊല്ലംപാറ മഞ്ഞളം പാറയിൽ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്ക്. കരിന്തളം സ്വദേശി ശ്രീരാഗ്, കൊന്നക്കാട് സ്വദേശി അനീഷ്, കുമ്പലപള്ളിയിലെ കിഷോർ എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മീർകാനം സ്വദേശി ബിനുവിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച വൈകിട്ട്എട്ടുമണിയോടെയാണ് അപകടം. കല്ല് കയറ്റി വന്ന ലോറി കാറുമായി കൂട്ടിയിടിച്ചാണ് അപകടം. കെ എസ് ഇ ബി കരാർ തൊഴിലാളികളാണ് മരിച്ച മൂന്നു പേരും.അപകടത്തിന്റെ ആഘാതത്തിൽ കാർ പൂർണമായി തകർന്നു. കാർ വെട്ടി പൊളിച്ചാണ് അപകടത്തിൽപെട്ടവരെ പുറത്തെടുത്തത്.