നിയമസഭ സ്പീക്കര്‍ പാനലില്‍ ഇത്തവണ എല്ലാവരും വനിതകള്‍. ഭരണപക്ഷത്തുനിന്ന് യു.പ്രതിഭ, സി.കെ.ആശ എന്നിവരും പ്രതിപക്ഷത്തുനിന്ന് കെ.കെ.രമയുമാണ് പാനലിലുള്ളത്.ഇത് ആദ്യമായാണ് പാനലിൽ മുഴുവൻ വനിതകൾ വരുന്നത്. പാനലിൽ വനിതകൾ വേണം എന്ന നിർദേശം മുന്നോട്ടുവച്ചത് സ്‌പീക്കർ എഎൻ ഷംസീറാണ്. പദവിയേറ്റശേഷമുള്ള ആദ്യ സമ്മേളനത്തിൽ തന്നെ ഷംസീർ സുപ്രധാന തീരുമാനം കൈക്കൊള്ളുകയായിരുന്നു. സ്‌പീക്കറും ഡെപ്യൂട്ടി സ്‌പീക്കറും ഇല്ലാത്ത സമയങ്ങളില്‍ സഭ നിയന്ത്രിക്കുന്നതിനാണ് സ്‌പീക്കർമാരുടെ പാനൽ നിശ്ചയിക്കുന്നത്.