നിയമസഭ സമ്മേളനത്തിന് തുടക്കം

പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനത്തിന് തുടക്കം. പതിനാല് സര്‍വകലാശാലകളുടെയും ചാൻസലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റാനുള്ള ബില്ലടക്കമുള്ളവയാണ് സഭ സമ്മേളനത്തിൽ ഏവരും ഉറ്റുനോക്കുന്നത്. ഗവർണ‍ർ സർക്കാർ പോരും വിഴിഞ്ഞം വിഷയവും സഭയിൽ വലിയ ചർച്ചയാകും.ആദ്യ ദിനം തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദം അടക്കം ഉയർത്തി പിൻവാതിൽ നിയമനത്തിൽ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകി. സർക്കാരും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും തമ്മിൽ രൂക്ഷമായ പോര് നിലനിൽക്കുന്നതിനിടെയാണ് ഇന്ന് നിയമസഭ സമ്മേളനം ചേരുന്നത്.ഡിസംബർ 15 വരെയാണ് സമ്മേളനം.