ക്ലിഫ് ഹൗസിൽ പോലീസുകാരന്റെ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടി പൊട്ടി

0
31

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ . സുരക്ഷാച്ചുമതലയിലുണ്ടായിരുന്ന പോലീസുകാരന്റെ തോക്കിൽനിന്ന് അബദ്ധത്തിൽ വെടി പൊട്ടി. രാവിലെ ഒൻപതരയോടെ മുഖ്യമന്ത്രി ക്ലിഫ് ഹൗസിൽ ഉള്ളപ്പോഴായിരുന്നു സംഭവം. തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ സംഭവിച്ചതെന്നാണ് പോലീസ് നൽകുന്ന വിശദീകരണം.അതീവസുരക്ഷാ മേഖലയാണ് ക്ലിഫ് ഹൗസ്. അതിനാൽ വിഷയം ഗൗരവതരമായി പരിഗണിക്കും.