സാംസ്‌കാരിക മന്ത്രി വിഎന്‍ വാസവൻ നിയമസഭയിൽ വിവാദ പരാമർശം നടത്തി. മലയാള നടൻ ഇന്ദ്രന്‍സിൻ്റെ പേര് പറഞ്ഞ് ബോഡി ഷെയ്മിംഗ് നടത്തിയുമാണ് സഭയില്‍ സംസാരിച്ചത്.
കോണ്‍ഗ്രസിന് ഇപ്പോള്‍ നടൻ ഇന്ദ്രന്‍സിന്റെ അവസ്ഥയാണ്. അമിതാഭ് ബച്ചന്റെ പൊക്കം ഉണ്ടായിരുന്ന ഒരു പാര്‍ട്ടിയുടെ അവസ്ഥയാണിത്. ഈ പരാമർശത്തിനെതിരെ പ്രതിപക്ഷം പ്രതിഷേധം ഉയര്‍ത്തി. സഭാ രേഖകളിൽ നിന്ന് ഇത് നീക്കം ചെയ്യും
അതേസമയം, ടെംപ്ലേറ്റ് മാതൃകാ പരിഷ്‌കാരത്തില്‍ ആധാരമെഴുത്തുകാരുടെ തൊഴില്‍ നഷ്ടപ്പെടില്ലെന്ന് മന്ത്രി അറിയിച്ചു. ലൈസന്‍സുള്ള ആധാരമെഴുത്തുകാരന്‍, അഭിഭാഷകന്‍, ആധാരത്തിലെ കക്ഷികള്‍ എന്നിവര്‍ക്ക് ആധാരങ്ങള്‍ തയ്യാറാക്കാന്‍ അധികാരമുണ്ട്. സര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ഫോം രൂപത്തിലുള്ള ആധാരങ്ങള്‍ ഈ മൂന്നു വിഭാഗത്തിനും തയ്യാറാക്കാം. ടെംപ്ലേറ്റ് സംവിധാനത്തിലൂടെ ആധാരങ്ങള്‍ തയ്യാറാക്കുകയെന്നാല്‍ രജിസ്‌ട്രേഷന്‍ വെബ് പോര്‍ട്ടലിലുള്ള വെബ് ആപ്ലിക്കേഷന്റെ സഹായത്തോടെ ആധാരം തയ്യാറാക്കുക എന്നതാണെന്നും കടകംപള്ളി സുരേന്ദ്രന്റെ സബ്മിഷന് മന്ത്രി മറുപടി നല്‍കി.